29 പന്തിൽ 106*, അതിൽ 19 പന്തും സിക്സും ഫോറും; ‘തീപിടിപ്പിക്കുന്ന’ ബാറ്റിങ്ങുമായി അഭിഷേക് ശർമ, റെക്കോർഡുകൾ വീണു
രാജ്കോട്ട്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തെ ‘തീപിടിപ്പിക്കുന്ന’ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ടീമംഗമായ അഭിഷേക് ശർമ. മേഘാലയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഭിഷേകിന്റെ സെഞ്ചറി പ്രകടനത്തിൽ തകർന്നടിഞ്ഞത് ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി ബാറ്റിങ് റെക്കോർഡുകൾ.

രാജ്കോട്ട്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തെ ‘തീപിടിപ്പിക്കുന്ന’ ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ടീമംഗമായ അഭിഷേക് ശർമ. മേഘാലയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അഭിഷേകിന്റെ സെഞ്ചറി പ്രകടനത്തിൽ തകർന്നടിഞ്ഞത് ലോക ക്രിക്കറ്റിലെ തന്നെ ഒരുപിടി ബാറ്റിങ് റെക്കോർഡുകൾ. വെറും 28 പന്തിൽനിന്ന് സെഞ്ചറിയിലെത്തിയ അഭിഷേക്, 29 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ മേഘാലയയ്‌ക്കെതിരെ പഞ്ചാബ് ഏഴു വിക്കറ്റിന്റെ വിജയം നേടി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മേഘാലയ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. 10 ഓവറും 3 പന്തും ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഹർനൂർ സിങ് (ഏഴു പന്തിൽ ആറ്), സലിൽ അറോറ (രണ്ടു പന്തിൽ ഒന്ന്), സൊഹ്‌റാബ് ധലിവാൾ (15 പന്തിൽ 22) എന്നിവരാണ് പുറത്തായത്.
മത്സരത്തിലാകെ 29 പന്തുകൾ നേരിട്ട അഭിഷേക്, അതിൽ 19 പന്തും ബൗണ്ടറി കടത്തി. എട്ടു പന്തുകളിൽ ഫോറും 11 പന്തുകളിൽ സിക്സറുമാണ് പഞ്ചാബ് നായകൻ കൂടിയായ അഭിഷേക് കണ്ടെത്തിയത്. നാലു പന്തുകളിൽ സിംഗിളും രണ്ടു പന്തുകളിൽ ഡബിളും നേടി. നേരത്തെ, നാല് ഓവറിൽ 24 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തിയ അഭിഷേക് ഓൾറൗണ്ട് പ്രകടനത്തിലൂടെയും കരുത്തുകാട്ടി.
ഇതോടെ, ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചറി, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ വേഗമേറിയ സെഞ്ചറി തുടങ്ങിയ റെക്കോർഡുകളിലേക്കാണ് അഭിഷേകിന്റെ കുതിപ്പ്. വെറും 28 പന്തിൽ സെഞ്ചറിയിലെത്തിയ അഭിഷേകിനു മുന്നിലുള്ളത്, ഈ വർഷം ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ചറിയിലെത്തിയ എസ്തോണിയ താരം സഹിൽ ചൗഹാൻ മാത്രം. ഗുജറാത്ത് താരം ഉർവിൽ പട്ടേലും കഴിഞ്ഞ ദിവസം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചറി നേടിയിരുന്നു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മേഘാലയ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസ്. 31 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 31 റൺസെടുത്ത അർപിത് സുഭാസായിരുന്നു അവരുടെ ടോപ് സ്കോറർ. ലാറി സാങ്മ (16 പന്തിൽ 21), യോഗേഷ് തിവാരി (17 പന്തിൽ 20), ജസ്കീറത് സിങ് (17 പന്തിൽ 15), ഓപ്പണർ ഏരിയൻ സാങ്മ (13 പന്തിൽ 13) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
പഞ്ചാബിനായി അഭിഷേക് ശർമ നാല് ഓവറിൽ 24 റൺസ് വഴങ്ങിയും രമൺദീപ് സിങ് രണ്ട് ഓവറിൽ 18 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അശ്വനി കുമാർ, ഹർപ്രീത് ബ്രാർ, സോഹ്‌റാബ് ധലിവാൾ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.