പെർത്തിൽ പന്തിനു ‘വേഗം പോരാ’ എന്ന് ജയ്സ്വാൾ; അഡ്‍ലെയ്ഡിൽ സ്റ്റാർക്കിന്റെ സമ്മാനം, ‘പ്ലാറ്റിനം ഡക്ക്’– വിഡിയോ
അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിനു വേഗം പോരെന്ന് പറഞ്ഞ് ‘ട്രോളി’യ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ‌്വാൾ, ദിവസങ്ങൾക്കു ശേഷം സ്റ്റാർക്കിന്റെ പന്തിൽ പുറത്ത്. അതും ‘അതിവേഗ’ത്തിൽ. അഡ്‍ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ

അഡ്‍ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസീസ് താരം മിച്ചൽ സ്റ്റാർക്കിന്റെ പന്തിനു വേഗം പോരെന്ന് പറഞ്ഞ് ‘ട്രോളി’യ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ‌്വാൾ, ദിവസങ്ങൾക്കു ശേഷം സ്റ്റാർക്കിന്റെ പന്തിൽ പുറത്ത്. അതും ‘അതിവേഗ’ത്തിൽ. അഡ്‍ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ആദ്യ പന്തിൽത്തന്നെ സ്റ്റാർക്ക് ജയ്‌സ്വാളിനെ പുറത്താക്കി. ഇന്നിങ്സിലെ ആദ്യ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് ജയ്‌സ്വാൾ പുറത്തായത്. ഇതോടെ, ജയ്‌സ്വാളിനെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും വ്യാപകമായി പ്രചരിച്ചുതുടങ്ങി.
ഇന്ത്യ – ഓസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ, 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ഇന്ത്യ രണ്ടാം ഇന്നിങ്സ് ആരംഭിച്ചതിനു പിന്നാലെയാണ് ജയ്‌സ്വാൾ സ്റ്റാർക്കിനെ ‘ട്രോളി’യത്. ലോകത്തിലെ ഏറ്റവും മികച്ച ഇടംകൈ ബോളർമാരിൽ ഒരാളായ സ്റ്റാർക്കിനെ, ‘പന്തിനു തീരെ വേഗം പോരാ’ എന്നു പറഞ്ഞാണ് ജയ്‌സ്വാൾ പരിഹസിച്ചത്.
ഇന്ത്യൻ ഇന്നിങ്സിലെ 19–ാം ഓവർ. ഈ ഓവറിലെ മൂന്നാം പന്തിൽ സ്റ്റാർക്കിനെതിരെ ബാക്ക്‌വാഡ് സ്ക്വയറിലൂടെ ജയ്‌സ്വാളിന്റെ തകർപ്പൻ ബൗണ്ടറി. പിന്നാലെ 141 കിലോമീറ്റർ വേഗതയിലെത്തിയ പന്ത് ജയ്‌സ്വാളിനെ ബീറ്റ് ചെയ്തു. അഞ്ചാം പന്തിൽ സ്റ്റാർക്കിന്റെ പന്ത് പിന്നിലേക്കിറങ്ങി പ്രതിരോധിച്ചതിനു പിന്നാലെയാണ്, പന്തിനു വേഗം പോരെന്ന് ജയ്‌സ്വാൾ പരിഹസിച്ചത്. ചെറുചിരിയോടെ അടുത്ത പന്തിന്റെ റണ്ണപ്പിനായി നടന്നുനീങ്ങിയ സ്റ്റാർക്ക്, കാര്യമായ പ്രതികരണത്തിനു മുതിർന്നതുമില്ല.
ഇതേ മത്സരത്തിൽ ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്ക് ഹർഷിത് റാണയോടു നടത്തിയ പരാമർശത്തിനുള്ള പരോക്ഷ പരിഹാസമായിരുന്നു ജയ്‌സ്വാളിന്റെ മറുപടി. തുടർച്ചയായി ബൗൺസറുകളെറിഞ്ഞ് പരീക്ഷിച്ച റാണയെ, നിന്നേക്കാൾ വേഗത്തിൽ പന്തെറിയാൻ തനിക്കാകുമെന്ന് പറഞ്ഞാണ് സ്റ്റാർക്ക് നേരിട്ടത്. മാത്രമല്ല, ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുമ്പോൾ ഇതേ അനുഭവമുണ്ടാകുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ്, സ്റ്റാർക്കിന്റെ പന്തിനു വേഗമില്ലെന്നു ജയ്സ്വാൾ പരിഹസിച്ചത്.