ഹെഡിനെ ബോൾഡാക്കി സിറാജിന്റെ ‘കലിപ്പ് നോട്ടം’, തിരിച്ചടിച്ച് ഓസീസ് ബാറ്റർ, തർക്കം– വിഡിയോ
ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടയിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡുമായി കലഹിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ട്രാവിസ് ഹെഡ് പുറത്തായതിനു പിന്നാലെയാണ് ഗ്രൗണ്ടിൽവച്ച് സിറാജുമായി തര്‍ക്കമുണ്ടായത്. വിക്കറ്റ് നേട്ടം സിറാജ് ആഘോഷിച്ച രീതി രസിക്കാതിരുന്ന ഹെഡ്, ഇന്ത്യൻ പേസർക്കെതിരെ തിരിയുകയായിരുന്നു.

അഡ്‌ലെയ്ഡ്∙ ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടയിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡുമായി കലഹിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്. ട്രാവിസ് ഹെഡ് പുറത്തായതിനു പിന്നാലെയാണ് ഗ്രൗണ്ടിൽവച്ച് സിറാജുമായി തര്‍ക്കമുണ്ടായത്. വിക്കറ്റ് നേട്ടം സിറാജ് ആഘോഷിച്ച രീതി രസിക്കാതിരുന്ന ഹെഡ്, ഇന്ത്യൻ പേസർക്കെതിരെ തിരിയുകയായിരുന്നു. സിറാജും മറുപടി നൽകിയതോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മത്സരത്തിൽ 141 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 140 റൺസെടുത്താണു പുറത്തായത്. ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയ താരം നാല് സിക്സുകളും 17 ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. സിറാജ് എറിഞ്ഞ 82–ാം ഓവറിന്റെ നാലാം പന്തിൽ ട്രാവിസ് ഹെഡ് ബോൾഡായി. ഹെഡിനെ സിറാജ് തുറിച്ചുനോക്കുന്നതും, ഹെഡ് രൂക്ഷമായി പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ആദ്യ ഇന്നിങ്സിൽ 24.3 ഓവറുകൾ പന്തെറിഞ്ഞ സിറാജ് 98 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം ബോളിങ്ങിനിടെ ഓസീസ് ബാറ്റർ മാർനസ് ലബുഷെയ്നു നേരെ സിറാജ് പന്ത് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു. സിറാജ് റൺഅപ് പൂർത്തിയാക്കിയതിനു പിന്നാലെ ലബുഷെയ്ൻ ബാറ്റിങ്ങിൽനിന്ന് പിൻവാങ്ങിയതാണ് ഇന്ത്യൻ താരത്തെ പ്രകോപിപ്പിച്ചത്.