ഹിന്ദിയിൽ സംസാരിച്ച് ജഡേജ? ഒന്നും പിടികിട്ടാതെ കുഴങ്ങി ഓസ്ട്രേലിയൻ മാധ്യമങ്ങൾ; വീണ്ടും വിവാദം
ബോക്സിങ് ഡേ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ നടത്തിയ വാർത്താ സമ്മേളനത്തെച്ചൊല്ലി വിവാദം പുകയുന്നു. ജഡേജയുടെ വാര്‍ത്താ സമ്മേളനം ‘അസാധാരണവും തണുപ്പൻ മട്ടിലുമുള്ളതാണെന്നു’ ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജഡേജ ഇംഗ്ലിഷ് ഭാഷയിൽ മറുപടി നല്‍കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്.

മെൽബൺ∙ ബോക്സിങ് ഡേ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ നടത്തിയ വാർത്താ സമ്മേളനത്തെച്ചൊല്ലി വിവാദം പുകയുന്നു. ജഡേജയുടെ വാര്‍ത്താ സമ്മേളനം ‘അസാധാരണവും തണുപ്പൻ മട്ടിലുമുള്ളതാണെന്നു’ ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജഡേജ ഇംഗ്ലിഷ് ഭാഷയിൽ മറുപടി നല്‍കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്.
ജഡേജ ഹിന്ദി ഭാഷയിലാണു സംസാരിച്ചതെന്നാണു പരാതി. മാധ്യമ പ്രവർത്തകരുടെ പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കും ഇന്ത്യൻ താരം മറുപടി നൽകാതെ, വേഗം അവസാനിപ്പിച്ചു മടങ്ങിയതായും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പരമ്പരയ്ക്കുവേണ്ടി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ മാധ്യമങ്ങൾക്കു വേണ്ടിയാണു ജഡേജ വാർത്താ സമ്മേളനം നടത്തിയതെന്നും വിവരമുണ്ട്. ഓസ്ട്രേലിയൻ മാധ്യമ സംഘവും ഈ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മെൽബൺ വിമാനത്താവളത്തിലെത്തിയ വിരാട് കോലി, ഓസ്ട്രേലിയൻ ടിവി റിപ്പോർട്ടറോട് ചൂടായതു വന്‍ വിവാദമായിരുന്നു. കുടുംബത്തോടൊപ്പം നടന്നു വരികയായിരുന്ന കോലിയുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തക പകർത്തിയതാണ് ഇന്ത്യൻ താരത്തെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ എന്തിനാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്ന് കോലി ടിവി റിപ്പോർട്ടറോട് ചോദിക്കുകയും ചെയ്തു. കോലിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ പ്രതികരണം.