അടുത്ത ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി പുതിയ വിക്കറ്റ് കീപ്പർ വരുമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ നിലനിർത്തിയ ധ്രുവ് ജുറേലും അടുത്ത സീസണിൽ ഏതാനും മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകുമെന്ന് സഞ്ജു സാംസൺ എബി ഡി വില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ അടുത്ത ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി പുതിയ വിക്കറ്റ് കീപ്പർ വരുമെന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ നിലനിർത്തിയ ധ്രുവ് ജുറേലും അടുത്ത സീസണിൽ ഏതാനും മത്സരങ്ങളിൽ വിക്കറ്റ് കീപ്പറാകുമെന്ന് സഞ്ജു സാംസൺ എബി ഡി വില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

‘‘ഈ കാര്യം ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. ടെസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയിൽ കരിയറിന്റെ ഈ ഘട്ടത്തിൽ ഇനി അദ്ദേഹം ഐപിഎല്ലിൽ കൂടി ഗ്ലൗ അണിയേണ്ടിവരും. അതാണ് ഇപ്പോഴത്തെ ചർച്ച. അടുത്ത സീസണിൽ ഞാനും ധ്രുവ് ജുറേലും ടീമിന്റെ വിക്കറ്റ് കീപ്പർമാരായി ഉണ്ടാകും.’’– സഞ്ജു പ്രതികരിച്ചു.

ADVERTISEMENT

‘‘ഒരു ഫീൽഡറായി നിന്ന് ഞാൻ ഇതുവരെ ക്യാപ്റ്റൻസി ചെയ്തിട്ടില്ല. അതു ചിലപ്പോൾ വെല്ലുവിളി നിറഞ്ഞതാകും. കുറച്ചു മത്സരങ്ങൾക്ക് കീപ്പറാകണമെന്നു ഞാന്‍ തന്നെ ധ്രുവ് ജുറേലിനോടു പറഞ്ഞിട്ടുണ്ട്.’’– സഞ്ജു വ്യക്തമാക്കി. വർഷങ്ങളായി രാജസ്ഥാൻ റോയൽസിന്റെ വിശ്വസ്തനായ വിക്കറ്റ് കീപ്പറാണ് ക്യാപ്റ്റൻ സഞ്ജു സാംസൺ. 2024 ൽ 20 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജസ്ഥാനിൽ കളിച്ച ധ്രുവ് ജുറേലിനെ 14 കോടി രൂപ നൽകിയാണ് അടുത്ത സീസണിലേക്കു ടീം നിലനിർത്തിയത്.

2021 ലെ മെഗാലേലത്തിലാണ് ധ്രുവ് ജുറേൽ‌ ആദ്യമായി രാജസ്ഥാനിലെത്തുന്നത്. കഴിഞ്ഞ സീസണിൽ തകർത്തുകളിച്ചതോടെ പ്ലേയിങ് ഇലവനിൽ സ്ഥിരമായി ഇടം പിടിക്കാനും താരത്തിനു സാധിച്ചു. 18 കോടി രൂപയാണ് ക്യാപ്റ്റൻ സഞ്ജു സാംസണ് രാജസ്ഥാൻ പ്രതിഫലം നൽകുന്നത്.

English Summary:

He needs to wear the gloves in the IPL: Sanju Samson on wicket keeper change