82 റൺസെടുത്ത് ജയ്സ്വാൾ റൺഔട്ട്, തൊട്ടുപിന്നാലെ കോലിയും പുറത്ത്; ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയുടെ നാലാം വിക്കറ്റു വീണു. 83 പന്തിൽ 35 റൺസെടുത്ത വിരാട് കോലിയാണ് ഒടുവിൽ പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 118 പന്തിൽ 82 റൺസെടുത്ത യശസ്വി ജയ്സ്വാൾ പുറത്തായതും ഇന്ത്യയ്ക്കു നിരാശയായി. 42.1 ഓവറിൽ നാലിന് 154 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്. ആകാശ് ദീപും ഋഷഭ് പന്തുമാണു ക്രീസിൽ.

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 46 ഓവറിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ. അവസാന സെഷനിൽ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായത് രണ്ടാം ദിവസം ഇന്ത്യയ്ക്കു തിരിച്ചടിയായി. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയും (നാല്) പുറത്താകാതെനിൽക്കുന്നു. അവസാന ഓവറുകൾ നേരിടാൻ ഇറങ്ങിയ ആകാശ്ദീപാണ് ഇന്ത്യന്‍ നിരയിൽ ഒടുവിൽ പുറത്തായത്. 13 പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുത്തില്ല.
83 പന്തിൽ 35 റൺസെടുത്താണു വിരാട് കോലി പുറത്താകുന്നത്. സ്കോട്ട് ബോളണ്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്താണു കോലിയെ പുറത്താക്കിയത്. 118 പന്തുകൾ നേരിട്ട യശസ്വി ജയ്സ്വാൾ 82 റൺസെടുത്തു മടങ്ങി.ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ മൂന്ന്), കെ.എൽ. രാഹുലും (53 പന്തിൽ 21) നേരത്തേ പുറത്തായിരുന്നു. പാറ്റ് കമിൻസാണു രണ്ടു പേരെയും പുറത്താക്കിയത്.
പിന്നാലെയെത്തിയ യശസ്വി ജയ്സ്വാളും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി 102 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. എന്നാൽ 82 റൺസെടുത്ത ജയ്സ്വാൾ റൺഔട്ടായതോടെ ഇന്ത്യ പ്രതിരോധത്തിലായി. സ്കോർ 154 ൽ നിൽക്കെ കോലിയും 159ൽ ആകാശ്ദീപും വീണു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 474 റൺസെടുത്തു.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ചറിക്കരുത്തിലാണ് ഓസ്ട്രേലിയ വമ്പൻ സ്കോറിലെത്തിയത്. 197 പന്തുകൾ നേരിട്ട സ്മിത്ത് 140 റൺസെടുത്തു. 167 പന്തുകളിലാണ് സ്മിത്ത് ടെസ്റ്റ് കരിയറിലെ 34–ാം സെഞ്ചറി തികച്ചത്. മൂന്ന് സിക്സുകളും 13 ഫോറുകളും നേടിയ താരം ആകാശ്ദീപിന്റെ പന്തിൽ പുറത്താകുകയായിരുന്നു.
സാം കോൺസ്റ്റാസ് (65 പന്തില്‍ 60), ഉസ്മാൻ ഖവാജ (121 പന്തിൽ 57), മാർനസ് ലബുഷെയ്ൻ (145 പന്തിൽ 72) എന്നിവർ ഓസീസിനായി അർധ സെഞ്ചറി നേടി തിളങ്ങി. ട്രാവിസ് ഹെഡ് (പൂജ്യം), മിച്ചൽ മാർഷ് (13 പന്തിൽ നാല്), അലക്സ് ക്യാരി (41 പന്തിൽ 31), പാറ്റ് കമിൻസ് (63 പന്തിൽ 49), മിച്ചൽ സ്റ്റാർത്ത് (36 പന്തിൽ 15), നേഥൻ ലയൺ (18 പന്തിൽ 13) എന്നിങ്ങനെയാണ് മറ്റ് ഓസീസ് താരങ്ങളുടെ പ്രകടനങ്ങൾ.
ആദ്യ ദിവസം ആറു വിക്കറ്റ് നഷ്ടത്തിൽ 86 ഓവറിൽ 311 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. 49 റൺസെടുത്ത ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് വെള്ളിയാഴ്ച ആദ്യം പുറത്തായത്. രവീന്ദ്ര ജഡേജയുടെ പന്തിൽ നിതീഷ് റെഡ്ഡി ക്യാച്ചെടുത്തായിരുന്നു കമിൻസിന്റെ മടക്കം. മിച്ചൽ സ്റ്റാർക്ക് ജഡേജയുടെ പന്തിൽ ബോൾഡായി. ആകാശ്ദീപിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പുറത്താകൽ. സ്മിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് ബെയ്ൽസ് ഇളക്കുകയായിരുന്നു.
ആദ്യ ദിനം 89 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ സാം കോൺസ്റ്റാസും ഉസ്മാൻ ഖവാജയും ഓസ്ട്രേലിയയ്ക്കായി കൂട്ടിച്ചേർത്തത്. സാം കോൺസ്റ്റാസ് രവീന്ദ്ര ജഡേജയുടെ പന്തില്‍ എൽബിഡബ്ല്യു ആകുകയായിരുന്നു. ഉസ്മാൻ ഖവാജയെ ജസ്പ്രീത് ബുമ്രയുടെ പന്തിൽ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കി. വാഷിങ്ടന്‍ സുന്ദറിനാണ് ലബുഷെയ്ന്റെ വിക്കറ്റ്. പിന്നാലെ ഹെഡിനെയും മാര്‍ഷിനെയും ബുമ്ര മടക്കിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാലും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 23 ഓവറുകൾ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് 122 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ആകാശ്ദീപ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി.