ബുമ്രയെ മാത്രം ആശ്രയിച്ച് മത്സരം ജയിക്കാനാകില്ല, ഓസ്ട്രേലിയയിൽ ടീം ഇന്ത്യയുടെ തിരിച്ചറിവ്; അപ്പോഴേക്കും പരമ്പര ‘ഓവർ’!
‘ജസ്പ്രീത് ബുമ്രയ്ക്കു രണ്ടു വശത്തുനിന്നും പന്തെറിയാൻ സാധിക്കില്ലല്ലോ’ എന്ന വൈറൽ കമന്റ് രോഹിത് ശർമയുടേതാണ്. ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയ്ക്കിടെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഈ പ്രതികരണം. ബുമ്രയെ മാത്രം ആശ്രയിച്ച് മത്സരം ജയിക്കാനാകില്ലെന്ന തിരിച്ചറിവ് ടീം ഇന്ത്യയ്ക്ക് വന്നപ്പോഴേക്കും പരമ്പര അവസാനിച്ചു കഴിഞ്ഞിരുന്നു...

5 മത്സരം, 13.97 ബോളിങ് ശരാശരിയിൽ 37 വിക്കറ്റ്, 3 പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് സീരീസും ഉൾപ്പെടെ 4 പുരസ്കാരങ്ങൾ– ഓസ്ട്രേലിയൻ പേസർ മിച്ചൽ ജോൺസന്റെ വൺമാൻ ഷോ ആയിരുന്നു 2013– 2014 ആഷസ് പരമ്പര. 21–ാം നൂറ്റാണ്ടിൽ ഒരു പേസ് ബോളറുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ജോൺസന്റെ ആഷസ് സ്പെല്ലുകളെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്.
10 വർഷത്തിനു ശേഷം അത്തരമൊരു അദ്ഭുത പ്രകടനമായിരുന്നു ജസ്പ്രീത് ബുമ്രയുടേതും. 5 മത്സരങ്ങളിൽ 13.06 ശരാശരിയിൽ 32 വിക്കറ്റ്, പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം. എന്നാൽ ബുമ്രയെ മാത്രം ആശ്രയിച്ച് ഇന്ത്യൻ ടീമിനു മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന പാഠവും ഈ പരമ്പര പഠിപ്പിച്ചു.
∙ എവിടെ മൂന്നാം പേസർ?
ബോർഡർ– ഗാവസ്കർ ട്രോഫിയിൽ 9 ഇന്നിങ്സുകളിലായി 151.2 ഓവറാണ് ബുമ്ര എറിഞ്ഞത്. 150ൽ അധികം ഓവറുകൾ എറിഞ്ഞ മറ്റൊരു പേസർ ഇന്ത്യൻ ടീമിലില്ല. 145.1 ഓവർ എറിഞ്ഞ മുഹമ്മദ് സിറാജാണ് രണ്ടാമത്. മറ്റ് ഇന്ത്യൻ പേസർമാർ ആരും പരമ്പരയിൽ 100 ഓവറിനു മുകളിൽ എറിഞ്ഞിട്ടില്ല. ബുമ്ര പരമ്പരയിൽ 32 വിക്കറ്റ് നേടിയപ്പോൾ 20 വിക്കറ്റുമായി സിറാജ് രണ്ടാമത് എത്തി.
മൂന്നാം പേസറായ ആകാശ് ദീപിന് 5 വിക്കറ്റുമാത്രം. അവസാന മത്സരത്തിൽ മാത്രം അവസരം ലഭിച്ച പ്രസിദ്ധ് കൃഷ്ണ 6 വിക്കറ്റുമായി പ്രതീക്ഷ നൽകിയെങ്കിലും വൈകിപ്പോയിരുന്നു. ഓൾറൗണ്ടർമാർക്കും അടിതെറ്റി. 5 വിക്കറ്റ് വീഴ്ത്തിയ നിതീഷ് കുമാർ റെഡ്ഡിയാണ് മുന്നിൽ. രവീന്ദ്ര ജഡേജയ്ക്കു നാലും വാഷിങ്ടൻ സുന്ദറിനു മൂന്നും വിക്കറ്റുകൾ മാത്രം.
∙ ആക്‌ഷനാണ് ഹീറോ!
ചെറിയ റണ്ണപ്പിൽ മണിക്കൂറിൽ 145 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ ഒരേ കൃത്യതയോടെ പന്തെറിയുന്ന ബോളിങ് മെഷീൻ– ജസ്പ്രീത് ബുമ്രയെ ഇങ്ങനെ വിശേഷിപ്പിക്കാം. മറ്റ് പേസർമാരുമായി താരതമ്യം ചെയ്യുമ്പോൾ ഓവർ ദ് വിക്കറ്റ് ആയാലും എറൗണ്ട് ദ് വിക്കറ്റ് ആയാലും പരമാവധി സ്റ്റംപിനോട് ചേർന്നാണ് ബുമ്ര പന്തെറിയുന്നത്. വിക്കറ്റ് ലൈനിൽ നിന്നാണ് ബുമ്രയുടെ പന്ത് അകത്തേക്കും പുറത്തേക്കും സ്വിങ് ചെയ്യുന്നത്. ഇതോടെ ബുമ്രയുടെ പന്തുകൾ ഒഴിവാക്കി വിടാൻ പറ്റാതെ വരികയും എല്ലാ പന്തുകളും നേരിടാൻ ബാറ്റർമാർ നിർബന്ധിതരാകുകയും ചെയ്യുന്നു. ഇതാണ് ബുമ്രയുടെ പ്രധാന ആയുധം.
ഹൈ ആം ബോളിങ് ആക്‌ഷനിലാണ് ബുമ്രയുടെ എറ്. റണ്ണപ് കുറവായിട്ടും പന്തിന് പരമാവധി വേഗം കണ്ടെത്താൻ ബുമ്രയെ സഹായിക്കുന്നതും ഈ ആക്‌ഷന്റെ പ്രത്യേകത തന്നെ. ഈ ആക്‌ഷനൊപ്പം പരമാവധി മുന്നോട്ടാഞ്ഞ് റിലീസ് പോയിന്റ് കൂട്ടുന്നതും ബുമ്രയുടെ വേഗത്തെ സഹായിക്കുന്നു.
സാധാരണ പേസർമാർ പോപ്പിങ് ക്രീസിൽ (സ്റ്റംപിനു മുന്നിലുള്ള ക്രീസ്) ലാൻഡ് ചെയ്യുന്ന തങ്ങളുടെ ഫ്രണ്ട് ഫൂട്ടിനു സമാന്തരമായ ഉയരത്തിൽ നിന്നാണ് പന്ത് റിലീസ് ചെയ്യുന്നത്. എന്നാൽ ആക്‌ഷനിലെ പ്രത്യേകത കാരണം മറ്റു ബോളർമാരെക്കാൾ പോപ്പിങ് ക്രീസിൽ നിന്ന് 30–35 സെന്റിമീറ്റർ പുറത്തു നിന്നാണ് ബുമ്ര പന്ത് റിലീസ് ചെയ്യുന്നത്. ബുമ്രയുടെ എക്സ്ട്രാ പേസിനു കാരണം റിലീസ് പോയിന്റിലെ ഈ വ്യത്യാസമാണ്.