ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗൗതം ഗംഭീർ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം തോൽവികൾ തുടര്‍കഥയായതോടെയാണ് മനോജ് തിവാരിയുടെ വിമർശനം. ഗംഭീർ കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നില്ലെന്നും തിവാരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഗൗതം ഗംഭീർ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷം തോൽവികൾ തുടര്‍കഥയായതോടെയാണ് മനോജ് തിവാരിയുടെ വിമർശനം. ഗംഭീർ കാപട്യക്കാരനാണെന്നും പറഞ്ഞ കാര്യങ്ങൾ നടപ്പാക്കുന്നില്ലെന്നും തിവാരി ഒരു ബംഗാളി മാധ്യമത്തോടു പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ ബോളിങ് കോച്ചായി മോർണി മോർക്കൽ, അസിസ്റ്റന്റ് കോച്ചായി അഭിഷേക് നായർ എന്നിവരെ നിയമിച്ചതിനെതിരെയും തിവാരി രംഗത്തെത്തി.

‘‘ ഗൗതം ഗംഭീർ വെറുമൊരു കാപട്യക്കാരനാണ്. പറഞ്ഞതല്ല ചെയ്യുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈക്കാരനാണ്. അസിസ്റ്റന്റ് കോച്ച് അഭിഷേക് നായരും മുംബൈ സ്വദേശിയാണ്. രോഹിത്തിനെ മുന്നോട്ടുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് എപ്പോഴും നടക്കുന്നത്. ജലജ് സക്സേനയെക്കുറിച്ച് ആരും പറയുന്നില്ല. അദ്ദേഹം നന്നായി കളിച്ചിട്ടും എല്ലാവരും മിണ്ടാതിരിക്കുകയാണ്.’’– മനോജ് തിവാരി പറഞ്ഞു.

ADVERTISEMENT

‘‘ബോളിങ് പരിശീലകന്റെ ഉപയോഗം എന്താണ്? കോച്ച് എന്തു പറഞ്ഞാലും അത് അനുസരിക്കുക. മോർക്കൽ ലക്നൗവിന്റെ കോച്ചായിരുന്നു. ഗംഭീറും അഭിഷേക് നായരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒരുമിച്ചായിരുന്നു. ഇവരൊന്നും തന്റെ വാക്കിനപ്പുറം പോകില്ലെന്ന് ഗംഭീറിനു നന്നായി അറിയാം.’’

ഗംഭീറും രോഹിത്തും എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കും? രോഹിത് ലോകകപ്പ് വിജയിച്ച ക്യാപ്റ്റനാണ്, ഐപിഎല്ലിൽ മാത്രമാണ് ഗംഭീറിന്റെ നേട്ടങ്ങൾ. കൊൽക്കത്ത കപ്പടിച്ചപ്പോൾ കാലിസിന്റെയും സുനിൽ നരെയ്ന്റെയും എന്റെയും പ്രകടനങ്ങളുണ്ടായിരുന്നു. ക്രെഡിറ്റ് ഗംഭീറിന് എടുക്കാൻ വേണ്ടിയുള്ള പിആര്‍ ആയിരുന്നു അവിടെ, സാഹചര്യവും അതായിരുന്നു.’’– മനോജ് തിവാരി ആരോപിച്ചു. ഗൗതം ഗംഭീറിനൊപ്പം കൊൽക്കത്തയിൽ കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി.

English Summary:

Manoj Tiwary launched a scathing attack on coach Gautam Gambhir as he called him a 'hypocrite'