മുംബൈ∙ നടിയും നർത്തകിയുമായ ധനശ്രീ വർമയുമായുള്ള വിവാഹമോചന വാർത്തകൾക്കിടെ, മുംബൈയിൽ യുസ്‌വേന്ദ്ര ചെഹലിനൊപ്പം കണ്ട അജ്ഞാത യുവതി ആരെന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് യുസ്‌വേന്ദ്ര ചെഹലിനെ ഒരു യുവതിക്കൊപ്പം കണ്ടതെന്ന് ‘ദ് ന്യൂ ഇന്ത്യൻ’ എന്ന മാധ്യമമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ നടിയും നർത്തകിയുമായ ധനശ്രീ വർമയുമായുള്ള വിവാഹമോചന വാർത്തകൾക്കിടെ, മുംബൈയിൽ യുസ്‌വേന്ദ്ര ചെഹലിനൊപ്പം കണ്ട അജ്ഞാത യുവതി ആരെന്നതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. മുംബൈയിലെ ഒരു ഹോട്ടലിൽ വച്ചാണ് യുസ്‌വേന്ദ്ര ചെഹലിനെ ഒരു യുവതിക്കൊപ്പം കണ്ടതെന്ന് ‘ദ് ന്യൂ ഇന്ത്യൻ’ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഈ യുവതി ആരെന്നതു സംബന്ധിച്ചാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച നടക്കുന്നത്.

ഫോട്ടോഗ്രഫർമാരെ കണ്ടയുടൻ ചെഹൽ മുഖം മറയ്ക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെഹലിനൊപ്പമുള്ള യുവതി ഫോട്ടോഗ്രഫർമാരെ കണ്ട് അസ്വസ്ഥയാകുന്നതും ദൃശ്യങ്ങളിൽ കാണാം. വെള്ള ടീ–ഷർട്ടും ബാഗി ജീൻസുമാണ്, പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ചെഹലിന്റെ വേഷം.

ADVERTISEMENT

വിവാഹമോചന വാർത്തകളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ, വിജയ് ഹസാരെ ട്രോഫിയിൽ നോക്കൗട്ട് മത്സരങ്ങൾക്കുള്ള ഹരിയാന ടീമിലേക്ക് ചെഹലിനെ പരിഗണിക്കാതിരുന്നതും ശ്രദ്ധേയമായി. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച ടീമിലേക്കും ചെഹലിനെ പരിഗണിച്ചിരുന്നില്ല. നിലവിലെ ചാംപ്യൻമാരായ ഹരിയാന,  ഗ്രൂപ്പ് എയിൽ ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയങ്ങൾ സഹിതം 24 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു. ഏഴു കളികളും ജയിച്ച ഗുജറാത്തായിരുന്നു ഒന്നാമത്.

അതിനിടെ, ചെഹലുമായുള്ള വിവാഹമോചന വാർത്തകൾ ചൂടുപിടിക്കുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ധനശ്രീ വർമ രംഗത്തെത്തി. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാമാന്യം സുദീർഘമായ പോസ്റ്റിലൂടെ, വിവാഹ മോചന വാർത്തകളുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ധനശ്രീ വർമ വിമർശിച്ചു. സത്യം എക്കാലവും അതേപടി നിലനിൽക്കുമെന്നും ധനശ്രീ കുറിച്ചു. ആളുകൾ സത്യം മനസ്സിലാക്കാതെ നിഷ്കരുണം സ്വഭാവഹത്യ നടത്തുകയാണെന്നും ധനശ്രീ വർമ തുറന്നടിച്ചു. 2020ലാണ് ധനശ്രീയും ചെഹലും വിവാഹിതരായത്.

ADVERTISEMENT

‘‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത വെല്ലുവിളികളിലൂടെയാണ് ഞാനും എന്റെ കുടുംബവും കടന്നുപോകുന്നത്. സത്യം മനസ്സിലാക്കാതെയും അതിനായി ശ്രമിക്കാതെയും യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചുവിടുന്ന കാര്യങ്ങളാണ് ഞങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പേരുപോലുമില്ലാത്തവർ ട്രോളുകളിലൂടെയും മറ്റും വിദ്വേഷം പ്രചരിപ്പിച്ച് എനിക്കെതിരെ നീങ്ങുകയും സ്വഭാവഹത്യ നടത്തുകയുമാണ്. എത്രയോ വർഷങ്ങൾ കഠിനാധ്വാനം ചെയ്താണ് ഞാൻ ഇപ്പോഴത്തെ നിലയിലെത്തിയത്.’’

‘‘ഈ ഘട്ടത്തിൽ ഇതുവരെ ഞാൻ പുലർത്തിയ നിശബ്ദത എന്റെ ദൗർബല്യമായി കാണരുത്. അത് എന്റെ കരുത്തു തന്നെയാണ്. മോശം കാര്യങ്ങൾ ഓൺലൈനായി അതിവേഗം പ്രചരിക്കുമ്പോൾ, മറ്റുള്ളവർക്കു പരിഗണന നൽകണമെങ്കിൽ അസാമാന്യമായ ധൈര്യവും കരുണയും വേണം. എനിക്കൊപ്പമുള്ള സത്യത്തിൽ മാത്രം ശ്രദ്ധിച്ച് ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ച് മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. പ്രത്യേകിച്ച് ന്യായീകരണങ്ങളൊന്നുമില്ലാതെ തന്നെ സത്യം എക്കാലവും അതേപടി നിലനിൽക്കും. ഓം നമഃ ശിവായ’’ – ധനശ്രീ കുറിച്ചു.

English Summary:

Yuzvendra Chahal Spotted With Mystery Woman In Mumbai Amid Divorce Rumors With Dhanashree