ഏഴ് പടുകൂറ്റൻ സിക്സറുകളുമായി ഓസീസിനെ വിറപ്പിച്ച് യുവി, 4 വിക്കറ്റുമായി നദീം; ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ– വിഡിയോ

റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ആദ്യ സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 94 റൺസിനാണ് ഇന്ത്യ മാസ്റ്റേഴ്സ് ഓസീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – വെസ്റ്റിൻഡീസ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടത്തിനായി പോരാടും.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിങ്ങാണ് ടോപ് സ്കോററായത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശം കാത്ത കട്ടിങ്, 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഷോൺ മാർഷ് (15 പന്തിൽ 21), ബെൻ ഡങ്ക് (12 പന്തിൽ 21), നേഥൻ റിയേർഡൻ (14 പന്തിൽ 21) എന്നിവരാണ് ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചവർ. ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ (നാലു പന്തിൽ അഞ്ച്), ഡാൻ ക്രിസ്റ്റ്യൻ (അഞ്ച് പന്തിൽ രണ്ട്), നേഥൻ കൂൾട്ടർനീൽ (0), ബെൻ ഹിൽഫെനോസ് (ആറു പന്തിൽ രണ്ട്), സ്റ്റീവ് ഒക്കീഫി (0) എന്നിവർ നിരാശപ്പെടുത്തി. സേവ്യർ ദോഹർട്ടി 11 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യ മാസ്റ്റേഴ്സിനായി നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 15 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമിന്റെ പ്രകടനം ശ്രദ്ധേയമായി. വിനയ് കുമാർ രണ്ട് ഓവറിൽ 10 റൺസ് വഴങ്ങിയും ഇർഫാൻ പഠാൻ 3.1 ഓവറിൽ 31 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. സ്റ്റുവാർട്ട് ബിന്നി, പവൻ നേഗി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
∙ ഇന്ത്യയ്ക്ക് യുവിയുണ്ട്, സച്ചിനും!
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 220 റൺസെടുത്തത്. ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം അർധസെഞ്ചറിയുമായി ഒരിക്കൽക്കൂടി ഓസീസിനെതിരെ തകർത്തടിച്ച യുവരാജ് സിങ്ങിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിങ്സിലെ ഹൈലൈറ്റ്. യുവി 30 പന്തിൽ ഒരു ഫോറും ഏഴു സിക്സും സഹിതം 59 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി.
ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ 30 പന്തിൽ ഏഴു ഫോറുകളോടെ 42 റൺസെടുത്തു. 21 പന്തിൽ 36 റൺസെടുത്ത സ്റ്റുവാർട്ട് ബിന്നിയുടെ ഇന്നിങ്സും നിർണായകമായി. യൂസഫ് പഠാൻ 10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 23 റൺസെടുത്തപ്പോൾ, സഹോദരൻ ഇർഫാൻ പഠാൻ ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. പവൻ നേഗി 11 പന്തിൽ രണ്ടു ഫോറുകളോടെ 14 റൺസെടുത്ത് പുറത്തായി. ഓപ്പണർ അമ്പാട്ടി റായുഡു എട്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസെടുത്ത് നിരാശപ്പെടുത്തി. ഗുർകീരത് സിങ് മാനും രണ്ടു പന്തിൽ ഒരു റണ്ണെടുത്ത് പുറത്തായി. വിനയ് കുമാർ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
ഓസീസിനായി ഡാൻ ക്രിസ്റ്റ്യൻ നാല് ഓവറിൽ 40 റൺസ് വഴങ്ങിയും സേവ്യർ ദോഹർട്ടി മൂന്ന് ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെൻ ഹിൽഫെനോസ്, സ്റ്റീവ് ഒക്കീഫി, നേഥൻ കൂൾട്ടർനീൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.