ധോണി ഒരു ഭാഗ്യവാൻ: വിവാഹബന്ധത്തെക്കുറിച്ചു സാക്ഷി, പെൺകുട്ടികള്‍ അങ്ങനെ കരുതുമെന്ന് പന്തിന്റെ മറുപടി- വിഡിയോ

വിവാഹബന്ധത്തിൽ എം.എസ്. ധോണിക്കാണു കൂടുതൽ ഭാഗ്യമെന്ന് ഭാര്യ സാക്ഷി ധോണി. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹച്ചടങ്ങുകളുടെ ഭാഗമാകാൻ ധോണിയും സാക്ഷിയും എത്തിയപ്പോഴായിരുന്നു രസകരമായ സംഭാഷണം. ആഘോഷ പരിപാടികൾക്കിടെ തങ്ങളുടെ വിവാഹ ബന്ധം ധോണിക്കാണു കൂടുതൽ ഭാഗ്യമായതെന്നാണ് സാക്ഷി പ്രതികരിച്ചത്.

ഡെറാഡൂൺ∙ വിവാഹബന്ധത്തിൽ എം.എസ്. ധോണിക്കാണു കൂടുതൽ ഭാഗ്യമെന്ന് ഭാര്യ സാക്ഷി ധോണി. ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിന്റെ വിവാഹച്ചടങ്ങുകളുടെ ഭാഗമാകാൻ ധോണിയും സാക്ഷിയും എത്തിയപ്പോഴായിരുന്നു രസകരമായ സംഭാഷണം. ആഘോഷ പരിപാടികൾക്കിടെ തങ്ങളുടെ വിവാഹ ബന്ധം ധോണിക്കാണു കൂടുതൽ ഭാഗ്യമായതെന്നാണ് സാക്ഷി പ്രതികരിച്ചത്. ഇതുകേട്ട ഋഷഭ് പന്ത് ‘എല്ലാ പെൺകുട്ടികളും ഇങ്ങനെയാണു കരുതുന്നതെന്നു’ മറുപടി നൽകി.
പന്തിന്റെ മറുപടി കേട്ട് ധോണിയുൾപ്പടെ എല്ലാവരും ചിരിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമാണ് ധോണിയും സാക്ഷിയും മുസൂറിയിലെത്തിയത്. മെഹന്ദി, സംഗീത് ചടങ്ങുകളിലും ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരം പങ്കെടുത്തു.
സാക്ഷിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറും മുസൂറിയിലെത്തി. വിവാഹ വേദിയിൽവച്ച് ധോണിയും ഗൗതം ഗംഭീറും ഒരുമിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു. ഒരുമിച്ചു കളിച്ചിരുന്ന കാലം മുതൽ തന്നെ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകൾ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ രണ്ടു താരങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങൾ ആരാധകർ ആഘോഷമാക്കുകയാണ്.