ഗിൽക്രിസ്റ്റ് ബോളറായി, പകരം പ്രവീൺ കുമാർ വിക്കറ്റ് കീപ്പർ; ഐപിഎലിലെ ഒരേയൊരു പന്തിൽ ‘ശത്രു’വിന്റെ വിക്കറ്റ് – വിഡിയോ

‘ഗില്ലി’ എന്നു പറഞ്ഞാൽ വിജയ് അഭിനയിച്ച തമിഴ് സിനിമയുടെ പേര് ഓർമ വരുന്നവരാകും ചെറുപ്പക്കാരിലേറെയും. അതിനും മുൻപൊരു ഗില്ലി ക്രിക്കറ്റിലുണ്ടായിരുന്നെന്നും ആളൊരു ജഗജില്ലി ആയിരുന്നെന്നും ആരാധകർ പറയും. ഒരു ചെറുപുഞ്ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ആ പേര് ആഡം ഗിൽക്രിസ്റ്റ് എന്നാണ്!

‘മൈറ്റി ഓസീസ്’ എന്നു വിളിക്കപ്പെട്ടിരുന്ന ഓസ്ട്രേലിയൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന, 2003 ലോകകപ്പ് ഫൈനലിൽ പോണ്ടിങ്ങിനൊപ്പം ചേർന്ന് ഇന്ത്യയുടെ കിരീടസ്വപ്നം തല്ലിക്കൊഴിച്ച ഗില്ലി ഐപിഎലിലും ഒരു കൈ നോക്കിയ ശേഷമാണു വിരമിച്ചത്. രസകരമായൊരു വിവരം, ആഡം ഗിൽക്രിസ്റ്റിന്റെ പേരിൽ ഐപിഎലിൽ ഒരു വിക്കറ്റ് നേട്ടമുണ്ട് എന്നതാണ്!
ഗിൽക്രിസ്റ്റ് കിങ്സ് ഇലവൻ പഞ്ചാബിന്റെ താരം. 2013 സീസണിൽ മുംബൈയ്ക്കെതിരെ പഞ്ചാബ് നേടിയതു 183 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 19 ഓവറിൽ 9 വിക്കറ്റിനു 133 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞു തോൽവി അഭിമുഖീകരിക്കുന്നു. ജയിക്കാൻ വേണ്ടത് ഒരോവറിൽ 51 റൺസ്.
അദ്ഭുതങ്ങൾക്കു സാധ്യതയില്ലാതെ കളി എത്രയും പെട്ടെന്നു തീരാൻ ആരാധകർ കാത്തുനിൽക്കെ വിക്കറ്റിനു പിന്നിൽനിന്ന് ഗിൽക്രിസ്റ്റ് നേരേ ബോളിങ് എൻഡിലേക്കു നടന്നടുക്കുന്നു. ഹെൽമറ്റും ഗ്ലൗസും ഊരിമാറ്റി പന്ത് കയ്യിലെടുത്തു. ഗിൽക്രിസ്റ്റിനു പകരം വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചു ബോളർ പ്രവീൺകുമാർ പിന്നിലേക്ക്.
സ്റ്റേഡിയം ഒന്നാകെ ‘ഗില്ലി’ എന്ന് ആർത്തിരമ്പുന്നു. ഇനിയൊരിക്കലും കാണാനിടയില്ലാത്ത കാഴ്ചയ്ക്കു സാക്ഷിയാകാൻ ഇരുടീമുകളുടെയും ആരാധകർ ആർപ്പുവിളിക്കുന്നു. ഇടംകൈ ബാറ്ററായ ഗിൽക്രിസ്റ്റ് പന്തെറിയാൻ തിരഞ്ഞെടുത്തതു വലംകൈ. ഗില്ലിയുടെ സ്പിൻ ബോൾ നേരിടേണ്ടതു ടെസ്റ്റിലും ഏകദിനത്തിലുമായി 686 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഹർഭജൻ സിങ്! കാണികൾ ചിരി തുടങ്ങി.
ആദ്യ പന്തിൽ തന്നെ സിക്സറിനു ഹർഭജന്റെ ശ്രമം. ലോങ് ഓണിൽ ബൗണ്ടറിക്ക് അരികെ ഗുർകീരത് സിങ് മാനിന്റെ ക്യാച്ച്. മുംബൈ ഓൾഔട്ട്. നിലത്തുകിടന്നു 2 വട്ടം ഉരുണ്ട ശേഷം എഴുന്നേറ്റു ഗന്നം സ്റ്റൈൽ ചുവടുവച്ചു ഗിൽക്രിസ്റ്റിന്റെ ആഹ്ലാദ പ്രകടനം. ഒരേയൊരു മത്സരത്തിൽ ഒരേയൊരു ഓവറിൽ എറിഞ്ഞ ഒരേയൊരു പന്തിൽ വിക്കറ്റ് എന്നത് ഇപ്പോഴും ഐപിഎൽ ചരിത്രത്തിലെ രസകരമായ ഏടായി ശേഷിക്കുന്നു. ഈ മത്സരത്തോടെ ഗിൽഗ്രിസ്റ്റ് മത്സരക്രിക്കറ്റിൽനിന്നു വിരമിച്ചു.