ജയിച്ചാലും തോറ്റാലും മുറിയിലെത്തുമ്പോൾ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം വേണം: ബിസിസിഐയ്ക്കെതിരെ കോലി

ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പര്യടനങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ നിയന്ത്രിച്ച ബിസിസിഐ നടപടിക്കെതിരെ വിമർശനവുമായി വിരാട് കോലി. കളിക്കാർക്കൊപ്പം കുടുംബാംഗങ്ങളെ അനുവദിക്കുന്നതാണ് ഏറ്റവും ഉചിതമെന്ന് കോലി അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങൾ ഒപ്പമുള്ളത് വലിയ ആശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘മത്സരം ജയിച്ചാലും തോറ്റാലും തിരികെ മുറിയിലെത്തുമ്പോൾ ആശ്വസിപ്പിക്കാനോ ആഘോഷിക്കാനോ കുടുംബം കൂടെ വേണം. ഒരു ക്രിക്കറ്ററെ സംബന്ധിച്ച് അത് എത്രമാത്രം ആശ്വാസകരമാണെന്നു പുറത്തുനിൽക്കുന്നവർക്ക് അറിയില്ല. കുടുംബത്തിന്റെ സാന്നിധ്യം എപ്പോഴും ആഗ്രഹിക്കുന്നയാളാണ് ഞാൻ.’ – കോലി പറഞ്ഞു.
‘‘മത്സരം കഴിഞ്ഞ് റൂമിൽ പോയി ഒറ്റയ്ക്ക് ഇരിക്കാൻ എനിക്കു കഴിയില്ല. അതുകൊണ്ടുതന്നെ സമയം ലഭിക്കുമ്പോഴെല്ലാം ഞാൻ കുടുംബത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു’ – ഐപിഎലിനോട് അനുബന്ധിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീം സംഘടിപ്പിച്ച പരിപാടിയിലാണ് കോലി അഭിപ്രായം തുറന്നുപറഞ്ഞത്.