യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജു സാംസൺ രാജസ്ഥാന്റെ ഓപ്പണറാകും, പരുക്കുമാറി പരാഗ് എത്തി; റോയൽസ് ഹാപ്പിയാണ്!
ജയ്പുർ ∙ രാജസ്ഥാൻ റോയൽസ് ടീം ക്യാംപിനെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസന്റെ മാസ് എൻട്രി. കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു തിങ്കളാഴ്ചയാണു ടീമിനൊപ്പം ചേർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയശേഷം രാജസ്ഥാൻ ടീമിന്റെ പരിശീലനത്തിലും പങ്കെടുത്തു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ട് ചൂണ്ടുവിരലിനു പരുക്കേറ്റ സഞ്‍ജു 6 ആഴ്ചയായി വിശ്രമത്തിലായിരുന്നു.

ജയ്പുർ ∙ രാജസ്ഥാൻ റോയൽസ് ടീം ക്യാംപിനെ ആവേശത്തിലാഴ്ത്തി ക്യാപ്റ്റൻ സഞ്ജു സാംസന്റെ മാസ് എൻട്രി. കൈവിരലിലെ ശസ്ത്രക്രിയയ്ക്കുശേഷം ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന സഞ്ജു തിങ്കളാഴ്ചയാണു ടീമിനൊപ്പം ചേർന്നത്. പരിശീലകൻ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തിയശേഷം രാജസ്ഥാൻ ടീമിന്റെ പരിശീലനത്തിലും പങ്കെടുത്തു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ട് ചൂണ്ടുവിരലിനു പരുക്കേറ്റ സഞ്‍ജു 6 ആഴ്ചയായി വിശ്രമത്തിലായിരുന്നു. ഈ സീസണിൽ രാജസ്ഥാൻ ടീമിൽ ആർച്ചറുമുണ്ട്.
തോളിനു പരുക്കേറ്റ ഓൾറൗണ്ടർ റിയാൻ പരാഗ് ഫിറ്റ്നസ് വീണ്ടെടുത്തതും രാജസ്ഥാന് ആശ്വാസ വാർത്തയായി. അതിനിടെ സഞ്ജു വിക്കറ്റ് കീപ്പറാകുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ബാറ്റിങ്ങിൽ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ച സഞ്ജുവിനു വിക്കറ്റ് കീപ്പറാകുന്നതിന് ബിസിസിഐ മെഡിക്കൽ സംഘത്തിൽനിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സഞ്ജു വിട്ടുനിന്നാൽ ധ്രുവ് ജുറേൽ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറാകും. കഴിഞ്ഞ സീസണിൽ 15 ഇന്നിങ്സുകളിൽ 5 അർധ സെഞ്ചറിയടക്കം 531 റൺസ് നേടിയ സഞ്ജു ടൂർണമെന്റിലെ ടോപ് സ്കോറർമാരിൽ അഞ്ചാമതായിരുന്നു.
സഞ്ജു ഓപ്പണറാകും
ടീം ക്യാംപിലെ പരിശീലന മത്സരത്തിൽ യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു സീസണിലുടനീളം ഓപ്പണറായി തുടർന്നേക്കും. മുൻ സീസണുകളിൽ ജയ്സ്വാളിനൊപ്പം ഓപ്പണറായിരുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ ഗുജറാത്ത് ടീമിലേക്കു പോയതോടെയാണ് ഓപ്പണിങ്ങിൽ പുതിയ സഖ്യത്തെ തേടേണ്ടി വന്നത്. ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ ഓപ്പണറായിരുന്ന സഞ്ജു ഐപിഎലിൽ മുൻപ് 24 മത്സരങ്ങളിലും ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. 2019 സീസണിലായിരുന്നു അവസാനമായി ഓപ്പണറായത്. തുടർച്ചയായ 5–ാം സീസണിലും ക്യാപ്റ്റനാകുന്ന സഞ്ജുവിന്റെ പ്രതിഭയും പരിചയ സമ്പത്തും ഇത്തവണ രാജസ്ഥാൻ റോയൽസിനു പ്രതീക്ഷയാണ്. ഈ സീസണിലെ 10 ടീം ക്യാപ്റ്റൻമാരിൽ തുടർച്ചയായ 3 സീസണുകളിൽ ഒരു ടീമിനെ നയിച്ച പരിചയം മറ്റാർക്കുമില്ല.