ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാനു കൂറ്റൻ തോൽവി. 73 റൺസിനാണ് നേപ്പിയറിൽ നടന്ന ആദ്യ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, മറുപടിയിൽ പാക്കിസ്ഥാൻ 271 റൺസിന് പുറത്തായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേപ്പിയർ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും പാക്കിസ്ഥാനു കൂറ്റൻ തോൽവി. 73 റൺസിനാണ് നേപ്പിയറിൽ നടന്ന ആദ്യ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തപ്പോൾ, മറുപടിയിൽ പാക്കിസ്ഥാൻ 271 റൺസിന് പുറത്തായി. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ ന്യൂസീലൻഡ് 1–0ന് മുന്നിലെത്തി. ട്വന്റി20 പരമ്പര കിവീസ് 4–1ന് വിജയിച്ചിരുന്നു.

ട്വന്റി20 പരമ്പരയിലെ നാണക്കേട്, ഏകദിന പരമ്പര ജയിച്ച് മാറ്റിയെടുക്കാനാണു പാക്കിസ്ഥാൻ ശ്രമിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ അതിനു തിരിച്ചടിയേറ്റു. മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 111 പന്തുകൾ നേരിട്ട മാർക് ചാപ്മാൻ 132 റൺസെടുത്തു. ആറു സിക്സുകളും 13 ഫോറുകളുമാണു ചാപ്മാൻ ബൗണ്ടറി കടത്തിയത്. ഡാരിൽ മിച്ചലും (84 പന്തിൽ 76), മുഹമ്മദ് അബ്ബാസും (26 പന്തിൽ 52) അർധ സെഞ്ചറികൾ സ്വന്തമാക്കി.

ADVERTISEMENT

പാക്കിസ്ഥാനു വേണ്ടി ഇർഫാൻ ഖാൻ മൂന്നു വിക്കറ്റുകളും, ആകിഫ് ജാവേദ്, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ബാബര്‍ അസമും സൽമാൻ ആഗയും അർധ സെഞ്ചറികൾ നേടിയിട്ടും പാക്കിസ്ഥാനു വിജയത്തിലെത്താൻ സാധിച്ചില്ല. ബാബർ അസം 83 പന്തിൽ 78 ഉം സൽമാൻ ആഗ 48 പന്തിൽ 58 ഉം റൺസെടുത്തു പുറത്തായി. അബ്ദുല്ല ഷഫീഖ് (36), ഉസ്മാൻ ഖാൻ (39), മുഹമ്മദ് റിസ്‍വാൻ (30) തുടങ്ങിയ മുൻനിര ബാറ്റർമാർ മോശമല്ലാത്ത പ്രകടനം നടത്തി.

പാക്ക് വാലറ്റം പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയതോടെ, 44.1 ഓവറിൽ 271ന് ടീം ഓൾഔട്ടായി. കിവീസ് പേസർ നേഥൻ സ്മിത്ത് നാലു വിക്കറ്റുകൾ വീഴ്ത്തി. സെഞ്ചറി നേടിയ മാർക് ചാപ്മാനാണു കളിയിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ഹാമിൽട്ടനിൽ നടക്കും.

English Summary:

New Zealand beat Pakistan in first ODI