മുംബൈ ∙ റുമേനിയൻ താരം ലൂസിയൻ ഗോയിയൻ രണ്ടു സീസണുകളിൽക്കൂടി മുംബൈ സിറ്റി എഫ്സിയിൽ തുടരും. സെൻട്രൽ ഡിഫൻഡറായ മുപ്പത്തിനാലുകാരനെ നിലനിർത്തിയതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസൺ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായിരുന്നു ഗോയിയൻ. റുമേനിയ അണ്ടർ 21 ടീമിലും റുമേനിയൻ ഫുട്ബോൾ ലീഗിലും കളിച്ചിട്ടുള്ള ഗോയിയൻ യുവേഫ ചാംപ്യൻസ് ലീഗിൽ ഡൈനാമോ ബുക്കുറെസ്റ്റി താരമായും ഇറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ മുംബൈ കോച്ച് അലക്സാന്ദ്രെ ഗുയിമെറസിനൊപ്പം ചൈനീസ് സൂപ്പർ ലീഗ് ക്ലബ് ടിയാൻജിൻ ടേഡയിൽ കളിച്ചിട്ടുള്ളതു കൂടി പരിഗണിച്ചാണു താരത്തെ രണ്ടുവർഷത്തേക്കു കരാറാക്കുന്നതെന്നാണു സൂചന. ഗോയിയൻ കഴിഞ്ഞ സീസൺ ഐഎസ്എല്ലിനു ശേഷം ഓസ്ട്രേലിയയിലെ എ ലീഗ് ക്ലബ് പെർത്ത് ഗ്ലോറി എഫ്സിയിൽ ചേർന്നിരുന്നു.
Search in
Malayalam
/
English
/
Product