ന്യൂഡൽഹി ∙ ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ പത്തുസ്ഥാനം താഴേക്കു വീണ ഇന്ത്യ ആദ്യ നൂറിൽനിന്നു പുറത്തായി. 97–ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം ഇന്നലെ പുറത്തുവിട്ട പട്ടികയിൽ 107–ാം സ്ഥാനത്താണ്. കഴിഞ്ഞ നാലുമാസം ഇന്ത്യ ആദ്യ നൂറു റാങ്കിൽ ഇടംപിടിച്ചിരുന്നു. ബ്രസീലിനെ മറികടന്നു ലോകകപ്പ് ചാംപ്യൻമാരായ ജർമനി ഒന്നാം റാങ്കിലെത്തി.