ഇവർ വിജയനായകർ

വി.മിഥുൻ

ഗോൾ കീപ്പർമാർ

വി.മിഥുൻ

എസ്ബിഐയുടെ താരമായ മിഥുൻ കണ്ണൂർ മുഴപ്പിലങ്ങാടു സ്വദേശിയാണ്. അച്ഛൻ മുരളിയും കേരള പൊലീസിൽ ഗോൾ കീപ്പറായി കളിച്ചിട്ടുണ്ട്. ജോലി തിരുവനന്തപുരത്ത്. 

എസ്. ഹജ്മൽ 

പാലക്കാട് സ്വദേശിയായ എസ്.ഹജ്മൽ മൂന്നാം സന്തോഷ് ട്രോഫി മത്സരത്തിനാണ് ഇറങ്ങുന്നത്. കെഎസ്ഇബിയുടെ താരമാണു ഹജ്മൽ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ കളിച്ചു. 

അഖിൽ സോമൻ 

കെഎസ്ഇബിയുടെ താരമായ അഖിൽ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. മൂന്നാം ഗോളിയായ അഖിൽ ഈ ടൂർണമെന്റിൽ മത്സരങ്ങൾക്കിറങ്ങിയില്ല. 

പ്രതിരോധ നിര

രാഹുൽ വി.രാജ്‌  (ക്യാപ്റ്റൻ) 

പ്രതിരോധത്തിന്റെ അമരക്കാരൻ. നാലാം സന്തോഷ് ട്രോഫിക്കെത്തുന്ന രാഹുൽ തൃശൂർ വാടാനപ്പള്ളി സ്വദേശിയാണ്. എസ്ബിഐയുടെ താരം. ജോലി തിരുവനന്തപുരത്ത്. 

എസ്.ലിജോ

പ്രതിരോധക്കോട്ടയിലെ പ്രധാനി. തിരുവനന്തപുരം സ്വദേശിയായ ലിജോ എസ്ബിഐയുടെ താരമാണ്. എസ്ബിഐയിൽ തിരുവനന്തപുരത്താണു ജോലി ചെയ്യുന്നത്. 

വി.ജി.ശ്രീരാഗ്

തൃശൂർ സ്വദേശിയായ ശ്രീരാഗ് കേരള പൊലീസിന്റെ താരമാണ്. 

വൈ.പി. മുഹമ്മദ് ഷെറീഫ്

കെഎസ്ഇബി താരം. മലപ്പുറം അരീക്കോട് സ്വദേശി. കഴിഞ്ഞ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ജയിച്ച കാലിക്കറ്റ് ടീമിൽ അംഗമായിരുന്നു. 

വിബിൻ തോമസ്

കേരള പൊലീസ് താരമായ വിബിൻ തോമസ് തൃശൂർ ചാലക്കുടി സ്വദേശിയാണ്. കാലിക്കറ്റ് സർവകലാശാല ടീമിൽ രണ്ടുതവണ അംഗമായിരുന്നു. 

ജിയാദ് ഹസൻ

കോഴിക്കോട് ഫറോക് സ്വദേശി. കെഎസ്ഇബി താരം. കഴിഞ്ഞ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ് വിജയിച്ച കാലിക്കറ്റ് ടീമിൽ അംഗം

ജസ്റ്റിൻ ജോർജ്

കോട്ടയം മള്ളുശേരി സ്വദേശിയായ ജസ്റ്റിൻ അണ്ടർ 21 താരമാണ്. കോട്ടയം ബസേലിയസ് കോളജിൽ പഠിക്കുന്ന ജസ്റ്റിൻ ഗോകുലം എഫ്സിയിലാണു കളിക്കുന്നത്. 

മധ്യനിര

കെ.പി.രാഹുൽ

കാസർകോട് പീലിക്കോട് സ്വദേശി. ഗോകുലം കേരള എഫ്സി താരം. കോട്ടയം ബസേലിയസ് കോളജ് വിദ്യാർഥിയാണ്. 

ജിതിൻ ഗോപാലൻ

പാലക്കാട് ഒലവക്കോട് സ്വദേശി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിയായ ജിതിൻ ഗോപാലൻ ഇന്റർ യൂണിവേഴ്സിറ്റി കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീം അംഗമായിരുന്നു. 

എസ്.സീസൻ (വൈസ് ക്യാപ്റ്റൻ)

തിരുവനന്തപുരം പൊഴിയൂർ സ്വദേശി. എസ്ബിഐ താരമാണ്. തിരുവനന്തപുരത്തു ജോലി ചെയ്യുന്നു. നാലാം സന്തോഷ് ട്രോഫി കളിക്കുന്നു.

മുഹമ്മദ് പാറക്കോട്ടിൽ

പാലക്കാട് എടത്തനാട്ടുകര സ്വദേശി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥി. കെഎസ്ഇബി താരമാണ്. കഴിഞ്ഞവർഷത്തെ സന്തോഷ് ട്രോഫി ടീം അംഗമായിരുന്നു. 

വി.എസ്.ശ്രീക്കുട്ടൻ

തൃശൂർ സെന്റ് തോമസ് കോളജ് താരം. തൃശൂർ കോനിക്കര സ്വദേശി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കിരീടം വിജയിച്ച കാലിക്കറ്റ് ടീമിൽ അംഗം. 

എം.എസ്.ജിതിൻ

ഈ ടൂർണമെന്റിൽ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരം. തൃശൂർ ഒല്ലൂർ സ്വദേശി. തൃശൂർ എഫ്സി കേരളയുടെ താരം. കേരളവർമ കോളജ് വിദ്യാർഥി.  

ബി.എൽ.ഷംനാസ്

എറണാകുളം ഇടപ്പള്ളി പോണേക്കര സ്വദേശിയായ ഷംനാസ് സെൻട്രൽ എക്സൈസിന്റെ താരമാണ്. എംജി സർവകലാശാല ടീമിലും അംഗമായിരുന്നു. 

മുന്നേറ്റ നിര

സജിത് പൗലോസ്

എസ്ബിഐയുടെ ആക്രമണത്തിലെ പ്രധാനി. തിരുവനന്തപുരം സ്വദേശിയായ സജിത് തിരുവനന്തപുരം എസ്ബിഐയിലാണു ജോലി ചെയ്യുന്നത്. 

വി.കെ.അഫ്ദൽ

മലപ്പുറം ഒലിപ്പുഴ സ്വദേശി.. മമ്പാട് എംഇഎസ് കോളജ് വിദ്യാർഥി. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടൂർണമെന്റ് വിജയിച്ച കാലിക്കറ്റ് ടീമിൽ അംഗമായിരുന്നു. 

പി.സി.അനുരാഗ്

കൊടകര മറ്റത്തൂർ സ്വദേശി. കോഴിക്കോട് ഫറൂഖ് കോളജ് വിദ്യാർഥി. അണ്ടർ19 ഐലീഗിൽ ഗോകുലം കേരള എഫ്സിക്കു വേണ്ടി കളിക്കുന്നു.