ലണ്ടൻ ∙ കൈപ്പൂട്ടിട്ട് എതിരാളിയെ വീഴ്ത്തുന്നത് ജൂഡോയിൽ പോലും വർഷങ്ങൾക്കു മുൻപേ നിരോധിച്ചതാണെന്ന വാദവുമായി യൂറോപ്യൻ ജൂഡോ യൂണിയന്റെ ട്വീറ്റ്. ‘‘വാകി–ഗതാമെ (കൈപ്പൂട്ട്) അപകടകരമായ ഒരു ടെക്നിക്കാണ്. അതു കൊണ്ടാണ് ജൂഡോയിൽ അത് അനുവദിക്കാത്തത്. ചാംപ്യൻസ് ലീഗ് ഫൈനലിൽ റാമോസ് ചെയ്ത ഫൗളിനെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു..’’ എന്നാണ് യൂണിയൻ ട്വീറ്റ് ചെയ്തത്.
മിക്സ്ഡ് മാർഷ്യൽ ആർട് (എംഎംഎ) വിദഗ്ധനായ റോബിൻ ബ്ലാക്ക് സലായെ വീഴ്ത്താനുള്ള റാമോസിന്റെ തന്ത്രം ആസൂത്രിതമാണെന്ന് വിശദീകരിച്ച് രംഗത്തെത്തി. റാമോസിന്റെ ഫൗളിൽ സലായുടെ ശരീരഭാരം മുഴുവൻ കാലിലെ ചെറു അസ്ഥികളിൽ കേന്ദ്രീകരിച്ചെന്നും അങ്ങനെയാണ് സലാ വീണതെന്നും ബ്ലാക്ക് പറയുന്നു.