വരുമാനത്തിൽ ബാർസയ്ക്ക് റെക്കോർഡ്

ബാർസിലോന∙ ബാർസിലോന ഫുട്ബോൾ‌ ക്ലബിന്റെ വരുമാനം 100 കോടി യുഎസ് ഡോളർ കടന്നെന്ന് അധികൃതർ. ലോകത്തിൽ ആദ്യമായാണ് ഒരു സ്പോർട്സ് ടീമിന്റെ വരുമാനം ഒരു ബില്യൺ യുഎസ് ഡോളർ പിന്നിടുന്നതെന്നും ക്ലബ് അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച സമർപ്പിച്ച വാർഷിക കണക്കിൽ 100 കോടി അഞ്ചു ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7331 കോടി രൂപ) 2017–18 വർഷത്തിൽ ക്ലബിന്റെ വരുമാനം. തുടർച്ചയായ അഞ്ചാം വർഷമാണ് വാർഷിക വരുമാന കണക്കിൽ ബാർസിലോന സ്വന്തം റെക്കോർഡ് തിരുത്തിയെഴുതുന്നത്. സൂപ്പർ താരം നെയ്മറിനെ പിഎസ്ജിക്കു കൈമാറിയപ്പോൾ ലഭിച്ച റെക്കോർഡ് തുകയാണ് (ഏകദേശം 1800 കോടി രൂപ) ക്ലബിനെ റെക്കോർഡ് വരുമാനത്തിലെത്തിച്ചതെന്നും അധികൃതർ വ്യക്തമാക്കി.