Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ലീഗ് ക്വാർട്ടർ മൽസരക്രമം തയ്യാര്‍; യുവെന്റസ്–റയൽ, സിറ്റി–ലിവർപൂൾ

SOCCER-CHAMPIONS-AMO-JUV/PREVIEW/, uefa champions league

ന്യോൺ (സ്വിറ്റ്സർലൻഡ്) ∙ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ സീസൺ ഫൈനലിന്റെ തനിയാവർത്തനം. നിലവിലെ ജേതാക്കളായ റയൽ മഡ്രിഡ് റണ്ണർ അപ്പുകളായ യുവെന്റസിനെ നേരിടും. ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലുള്ള പോരാട്ടത്തിനും അവസാന എട്ടിൽ കളമൊരുങ്ങി.

ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിൽ ലിവർപൂൾ സിറ്റിയെ വീഴ്ത്തിയിരുന്നു. ബാർസിലോനയ്ക്ക് ഇറ്റാലിയൻ ക്ലബ് എഎസ് റോമയാണ് എതിരാളികൾ. 2015ൽ നൂകാംപിൽ റോമ ബാർസയോട് 6–1നു പരാജയപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തിയ സെവിയ്യയ്ക്ക് ബയൺ മ്യൂണിക്കാണ് എതിരാളികൾ. ഏപ്രിൽ മൂന്നിനും നാലിനുമാണ് ആദ്യപാദം. 10നു 11നും രണ്ടാംപാദ മൽസരങ്ങൾ.