മഡ്രിഡ് ∙ കഴിഞ്ഞ വാരം രണ്ടു ഗോൾ, ഈ ആഴ്ച മൂന്നു ഗോൾ; സ്പാനിഷ് ലീഗ് ഫുട്ബോളിൽ ലയണൽ മെസ്സിയുടെ ഉജ്വല ഫോം തുടരുന്നു. മെസ്സിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബാർസിലോന ലെവാന്തെയെ 5–0നു തകർത്തു വിട്ടു. ജയത്തോടെ ലാലിഗ ഒന്നാം സ്ഥാനത്ത് ബാർസയ്ക്ക് മൂന്നു പോയിന്റ് ലീഡായി. ലൂയി സ്വാരെസിന്റെയും ജെറാർദ് പിക്വെയുടെയും ഗോളുകൾക്ക് വഴിയൊരുക്കിയതും മെസ്സി തന്നെ. തുടർച്ചയായ മൂന്നാം ലീഗ് മൽസരമാണ് ബാർസ ഗോൾ വഴങ്ങാതെ ജയിക്കുന്നത്.
ഒരു ഹാട്രിക്; ഒട്ടേറെ റെക്കോർഡുകൾ
ലെവാന്തെയ്ക്കെതിരെ മൽസരത്തിൽ മെസ്സിയുടെ നേട്ടങ്ങൾ
∙ 2018ൽ 50 ഗോളുകൾ തികയ്ക്കുന്ന ആദ്യ കളിക്കാരൻ.
∙ നിലവിൽ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ടോപ് സ്കോറർ (14)
∙ ഗോളുകളുടെ എണ്ണത്തിലും (14) അസിസ്റ്റുകളുടെ എണ്ണത്തിലും
(10) രണ്ടക്കം പിന്നിട്ട ഏക കളിക്കാരൻ
∙ കരിയറിൽ 49–ാം ഹാട്രിക്, ബാർസിലോനയ്ക്കു വേണ്ടി 43 എണ്ണം.
∙ ബാർസയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ വിജയങ്ങളിൽ പങ്കാളിയായ
താരം (323), ചാവി ഹെർണാണ്ടസിനെ മറികടന്നു.