Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാഞ്ചസ്റ്റർ സിറ്റി, ചെൽസി തോറ്റു; ലിവർപൂൾ ഒന്നാമത്

Mohamed Salah celebrates their first goal with Virgil van Dijk ലിവർപൂളിന്റെ ഗോളുകൾ നേടിയ മുഹമ്മദ് സലായും വിർജിൽ വാൻ വിർക്കും ആഹ്ലാദത്തിൽ.

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു വീണ്ടും തോൽവിയുടെ ഷോക്ക്. സ്വന്തം മൈതാനത്ത് അവർ ക്രിസ്റ്റൽ പാലസിനോടു 3–2നു തോറ്റു. ഇതോടെ, ശനിയാഴ്ച രാത്രി വോൾവർഹാംപ്ടണിനെ 2–0നു കീഴടക്കിയ ലിവർപൂൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. നാലാം സ്ഥാനക്കാരായ ചെൽസി ലെസ്റ്റർ സിറ്റിയോടും 1–0നു തോറ്റു.  നന്നായി പൊരുതിയ വോൾവർഹാംപ്ടണെ അവരുടെ മൈതാനത്ത് ലിവർപൂൾ 2–0നു സുന്ദരമായി കീഴടക്കി. ഗോൾ നേടി മുഹമ്മദ് സലായും(18) വിർജിൽ വാൻ വിർക്കും(68) കളം നിറഞ്ഞപ്പോൾ, മഞ്ഞുമഴ പെയ്ത സ്റ്റേഡിയമൊന്നാകെ ആരവക്കുട നിവർത്തി ആ കളി കണ്ടുനിന്നു.  48 പോയിന്റോടെ ലിവർപൂൾ ഒന്നാം സ്ഥാനത്ത് അനിഷേധ്യർ. 

ഷുൽപ് (33), ടൗൺസെൻഡ് (35), മിലിവോജെവി (51 പെനൽറ്റി) എന്നിവരുടെ ഗോളിലാണ് ക്രിസ്റ്റൽ പാലസ് സിറ്റിയെ മറികടന്നത്. ഗുൻഡോഗൻ (27) ഡി ബ്രുയ്നെ (85) എന്നിവരാണു സിറ്റിക്കായി ഗോൾ നേടിയത്.