Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോ മിന്നി ; കൊടി പാറിച്ച് യുവെ

Cristiano Ronaldo ഇരട്ട ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദം.

ടൂറിൻ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സാംപ്ദോറിയക്കെതിരെ 2–1 വിജയവുമായി യുവെന്റസിന്റെ കുതിപ്പ്. ലീഗേതായാലും ഗോളുകളെല്ലാം എന്റേത് എന്ന് അടിവരയിട്ട  റൊണാൾഡോ അപരാജിതമായ കുതിപ്പിൽ ഇതുവരെ നേടിയത് 14 ഗോളുകൾ. 

  ലീഗിലെ ടോപ്സ്കോറർ സ്ഥാനം വർഷം കൊഴിയുമ്പോൾ റൊണാൾഡോയുടെ ബൂട്ടിൽ സുരക്ഷിതം. 2018 ലെ ലീഗിലെ അവസാന പോരാട്ടത്തിൽ നിർണായക വിജയം നേടാൻ കഴിഞ്ഞതോടെ12 പോയിന്റിന്റെ ലീഡും യുവെന്റസിനു സ്വന്തം.