ബ്രൈറ്റ്, ഗ്ലാൻ, അപ്പൂയ്യ, ഹൂപ്പർ, മൗറീഷ്യോ...; ഈ സീസണിലെ മികച്ച അഞ്ച് ഗോളുകൾ ഇതാ...!
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഏഴാം പതിപ്പിന് ഇന്ന് ആറാട്ടു മഹോത്സവ ദിനം. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയും കൊൽക്കത്ത എടികെ മോഹൻബഗാനും ഏഴാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. 20 മത്സരങ്ങളുടെ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തന്നെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഏഴാം പതിപ്പിന് ഇന്ന് ആറാട്ടു മഹോത്സവ ദിനം. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയും കൊൽക്കത്ത എടികെ മോഹൻബഗാനും ഏഴാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. 20 മത്സരങ്ങളുടെ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തന്നെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഏഴാം പതിപ്പിന് ഇന്ന് ആറാട്ടു മഹോത്സവ ദിനം. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയും കൊൽക്കത്ത എടികെ മോഹൻബഗാനും ഏഴാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. 20 മത്സരങ്ങളുടെ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തന്നെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ ഏഴാം പതിപ്പിന് ഇന്ന് ആറാട്ടു മഹോത്സവ ദിനം. ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ്സിയും കൊൽക്കത്ത എടികെ മോഹൻബഗാനും ഏഴാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും. 20 മത്സരങ്ങളുടെ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകൾ തന്നെ ഫൈനലിലും നേർക്കുനേർ പോരാടുന്നുവെന്നത് കലാശക്കളിയുടെ ആവേശം ഇരട്ടിപ്പിക്കുന്നു.
114 മത്സരങ്ങൾ. ഇതുവരെ ആകെ 295 ഗോളുകൾ . 62 ക്ലീൻഷീറ്റ് വിജയങ്ങൾ . 51 വട്ടം ഹീറോ ഓഫ് ദി മാച്ച് പുരസ്‌ക്കാരം നേടി ഇന്ത്യൻ താരങ്ങൾ. ഫൈനൽ മാച്ച് മാത്രം ശേഷിക്കെ ഐഎസ്എൽ ഏഴാം സീസണിന്റെ നേട്ടങ്ങളുടെ കണക്കുപുസ്തകം നമുക്കു മുന്നിൽ തിളങ്ങുന്നു. ഫൈനലിന്റെ ഇരമ്പം വരും മുമ്പ് കഴിഞ്ഞ നാലു മാസക്കാലത്തിനുള്ളിൽ ഐഎസ്എൽ ഏഴാം സീസണിൽ നമ്മുടെ ശ്രദ്ധയാകർഷിച്ച അവിസ്മരണീയ മുഹൂർത്തങ്ങളിലേക്ക് ഒരു റീവൈൻഡ്.
സീസണിലെ മികച്ച അഞ്ചു ഗോളുകൾ കമൻട്രിബോക്‌സിൽ നിന്ന് തിരഞ്ഞെടുക്കുകയാണ്. ഇതുവരെ സ്‌കോർ ചെയ്യപ്പെട്ടതിൽ ഏറ്റവും മികച്ചത് ഈസ്റ്റ് ബംഗാളിനു വേണ്ടി ബ്രൈറ്റ് ഇനോബക്കാരെയുടെ ഗോൾ തന്നെ. ജനുവരി 6ന് എഫ്സി ഗോവക്കെതിരെ പത്താം റൗണ്ട് മത്സരത്തിന്റെ 79-ാം മിനുട്ടിലായിരുന്നു ബ്രൈറ്റിന്റെ വിസ്മയഗോൾ. സെന്റർലൈനിനടുത്തു നിന്ന് സ്വീകരിച്ച പന്തുമായി അഞ്ചു ഗോവൻ താരങ്ങളെ മറികടന്ന് ഒടുവിൽ ഗോൾകീപ്പറെയും വെട്ടിച്ചു നടത്തിയ ഒന്നാന്തരം കാഴ്ചവിരുന്ന്. വേഗതയും പന്തടക്കവും ഡ്രിബ്ലിംഗ് സ്‌ക്കില്ലും സമം ചേർത്ത ലോകോത്തര നിലവാരമുള്ള ഗോൾ.
മുംബൈ സിറ്റിയുമായി 3-3 സമനിലയിൽ പിരിഞ്ഞ 18-ാം റൗണ്ട് മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോവയ്ക്കു വേണ്ടി മിഡ്ഫീൽഡർ ഗ്ലാൻ മാർട്ടിൻസ് നേടിയ ലോംഗ് റേഞ്ചർ ഗോൾ രണ്ടാം സ്ഥാനത്തുവെക്കാം. ശക്തിയും ടെക്‌നിക്കും ലക്ഷ്യബോധവുമുള്ള മുപ്പത്തഞ്ചു വാര മിസൈൽ ആയിരുന്നു ഈ ഗോൾ. മുംബൈ പോസ്റ്റിൽ അമരീന്ദർ സിംഗ് ആയിരുന്നു എന്നുകൂടി ഓർക്കണം. 20-ാം റൗണ്ടിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നോർത്ത് ഈസ്റ്റിന്റെ അപ്പുയ്യ നേടിയ ലോംഗ് റേഞ്ച് ഗോളും അതിസുന്ദരം. മൂന്നാം സ്ഥാനത്ത് ഈ ഗോൾ തിരഞ്ഞെടുക്കാം. അപ്രതീക്ഷിതമായിരുന്നു ഈ ഷോട്ട്. പെനാൽട്ടി ബോക്‌സിനു വെളിയിൽ പത്തുവാരയെങ്കിലും അകലെ നിന്ന് വലതുകാലു കൊണ്ട് തൊടുത്ത ലോങ് റേഞ്ചർ ശരിക്കും അൺബിലിവബിൾ കാറ്റഗറിയിൽ പെടുത്താം.
നാലാം സ്ഥാനത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി എടികെ മോഹൻ ബഗാനെതിരായ 16-ാം റൗണ്ട് മത്സരത്തിൽ ഗാരി ഹൂപ്പർ നേടിയ ലോങ് റേഞ്ച് ഗോളാണ്. മത്സരത്തിന്റെ 14-ാം മിനുട്ടിലായിരുന്നു ഈ ഗോൾ. സെന്റർ സർക്കിളിനു സമീപം നിന്ന് സ്വീകരിച്ച പന്തുമായി മുന്നോട്ടു വന്ന ഹൂപ്പർ വിംഗിലേക്ക് പന്തു കൈമാറും എന്ന കണക്കുകൂട്ടലിലായിരുന്നു കൊൽക്കത്ത ഡിഫൻസും ഗോളി അരിന്ദം ഭട്ടാചാര്യയും. പക്ഷേ , തന്റെ വലതുകാലിൽ പന്തിനെ തൂക്കിയെടുത്ത് നേരെ വലയുടെ വലതു മൂലയിലേക്ക് നിക്ഷേപിക്കുകയായിരുന്നു ഹൂപ്പർ. ഷോട്ടുതിർക്കാനുള്ള സ്ഥലം , സമയം , തീരുമാനം എന്നീ കാര്യങ്ങൾ ഈ ഗോളിനെ മഹത്തരമാക്കുന്നു.
ഒഡിഷ എഫ്സിയാണ് ഇക്കുറി പോയിന്റ് പട്ടികയിൽ ഏറ്റവുമൊടുവിൽ ഫിനിഷ് ചെയ്തതെങ്കിലും അവരുടെ ബ്രസീലിയൻ സ്‌ട്രൈക്കർ ഡീഗോ മൗറീഷ്യോ ഗോളുകളടിച്ചു കൂട്ടുന്ന കാര്യത്തിൽ ഗോൾഡൻ ബൂട്ട് മത്സരാർഥികൾക്ക് കടുത്ത വെല്ലുവിളിയായിരുന്നു. സീസണിലെ തന്റെ ആദ്യത്തെ ഗോൾ മൗറീഷ്യോ നേടിയത് രണ്ടാം റൗണ്ടിൽ ജംഷഡ്പൂരിനെതിരെയാണ്. 2 ഗോളിന് പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയിൽ മൗറീഷ്യോയുടെ 2 ഗോളുകളിലൂടെ ഒഡിഷ തിരിച്ചുവന്ന മത്സരത്തിൽ കലിംഗ വാരിയേഴ്‌സ് നേടിയ ആദ്യഗോൾ എന്തു കൊണ്ടും ടോപ്പ് ഫൈവിൽ പെടുത്താം. ഇടതുവിംഗിൽ നിന്ന് കിട്ടിയ പന്തുമായി മുന്നോട്ടു വന്ന് ബോക്‌സിന്റെ ഇടതു കോർണറിനു തൊട്ടുപുറത്തു നിന്നു വലയുടെ വലത് ടോപ്പ് ആംഗിളിലേക്ക് പായിച്ച ആംഗുലർ ഷോട്ട്. ജംഷഡ്പൂർ ബോക്‌സിനുള്ളിൽ ഡിഫൻസ് മുഴുവൻ രക്ഷാപ്രവർത്തനത്തിന് അണിനിരന്നു നിൽക്കെയായിരുന്നു അവരെ ദൃക്‌സാക്ഷികൾ മാത്രമാക്കിയ ഗംഭീരൻ ഷോട്ട്.
കണ്ടതിനെക്കാൾ മികച്ചതാണ് കാണാനിരിക്കുന്നത് എന്ന പ്രതീക്ഷയിൽ മാർച്ച് 13 ന്റെ ഫൈനൽ മത്സരം ഇതിനെക്കാൾ സൂപ്പർ ഗോളുകൾ നമുക്കു സമ്മാനിക്കുമെന്നു കരുതാം. പ്രത്യേകിച്ച് റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ഓഗ്‌ബെച്ചെയും ലെ ഫോൻഡ്രെയും പോലുള്ള മികച്ച സ്‌ട്രൈക്കർമാർ ഒരിക്കൽകൂടി മുഖാമുഖം വരുമ്പോൾ...
English Summary: Top Five Goals in Indian Super League (ISL 2021)