ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ വീണ്ടുമൊരു ‘ഇംഗ്ലിഷ് ഫൈനൽ’. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെ വീഴ്ത്തി ചെൽസി കലാശപ്പോരാട്ടത്തിന് അർഹത നേടിയതോടെയാണ് ഇത്തവണ ചാംപ്യൻസ് ലീഗിൽ ഇംഗ്ലിഷ് ക്ലബ്ബുകളുടെ ഫൈനലിന് അരങ്ങൊരുങ്ങിയത്. രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയലിനെ വീഴ്ത്തിയ ചെൽസി, ആദ്യ പാദത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ വീണ്ടുമൊരു ‘ഇംഗ്ലിഷ് ഫൈനൽ’. സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനെ വീഴ്ത്തി ചെൽസി കലാശപ്പോരാട്ടത്തിന് അർഹത നേടിയതോടെയാണ് ഇത്തവണ ചാംപ്യൻസ് ലീഗിൽ ഇംഗ്ലിഷ് ക്ലബ്ബുകളുടെ ഫൈനലിന് അരങ്ങൊരുങ്ങിയത്. രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റയലിനെ വീഴ്ത്തിയ ചെൽസി, ആദ്യ പാദത്തിലെ 1–1 സമനില കൂടി ചേർത്ത് ഇരു പാദങ്ങളിലുമായി 3–1ന്റെ മേധാവിത്തം നേടിയാണ് ഫൈനലിൽ കടന്നത്. കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയും ഫൈനലിൽ കടന്നിരുന്നു. ഇരുപാദങ്ങളിലുമായി 4–1ന് പിഎസ്ജിയെ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമായി സിറ്റി ഫൈനൽ കണ്ടത്. 2012ൽ കിരീടം ചൂടിയ ശേഷം ചെൽസിയുടെ ആദ്യ ചാംപ്യൻസ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകൻ തോമസ് ടൂഷലിന് ഇക്കുറി ചെൽസിക്കൊപ്പം മറ്റൊരു ഫൈനൽ.

ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിജിൽ നടന്ന രണ്ടാം പാദ സെമിയിൽ, തിമോ വെർണർ (28), മേസൺ മൗണ്ട് (85) എന്നിവർ നേടിയ ഗോളുകളിലാണ് ചെൽസി റയലിനെ തകർത്തത്. ആദ്യ പാദത്തിൽ പൊരുതി നോക്കിയ റയലിനെ രണ്ടാം പാദത്തിൽ തീർത്തും നിഷ്പ്രഭരാക്കിയാണ് ചെൽസി വിജയം കൊത്തിയത്. ആദ്യ പകുതിയിൽ കരിം ബെൻസേമയുടെ ഗോളെന്നുറപ്പിച്ച ഹെഡർ ഉൾപ്പെടെ ഒരുപിടി സേവുകളുമായി തിളങ്ങിയ ഗോൾകീപ്പർ എദൂർദ് മെൻഡിയുടെ മികവും ചെൽസി വിജയത്തിൽ നിർണായകമായി. ഈ മാസം 29ന് ഇസ്താംബൂളിലാണ് കലാശപ്പോരാട്ടം.

ADVERTISEMENT

പന്തു കൈവശം വച്ചും പടിപടിയായി ആക്രമണങ്ങൾ സംഘടിപ്പിച്ചും റയൽ കളി പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ തടയാൻ മുന്നോട്ടു കയറിവന്ന മുൻ ചെൽസി താരം കൂടിയായ റയൽ ഗോൾകീപ്പർ ടിബോ കുർട്ടോയെ കബളിപ്പിച്ച് തലയ്ക്കു മുകളിലൂടെ കയ് ഹാവെർട്സ് പന്ത് ലോഫ്റ്റ് ചെയ്തു. ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചെങ്കിലും പോസ്റ്റിന് തൊട്ടടുത്തുണ്ടായിരുന്ന തിമോ വെർണർ ഗോൾകീപ്പർ തിരിച്ചെത്തും മുൻപേ ഉയർന്നുചാടി പന്തിന് തലകൊണ്ടു ഗോളിലേക്ക് വഴികാട്ടി (1–0).

രണ്ടാം പകുതിയിൽ അലകടലായെത്തിയ ചെൽസി ആക്രമണങ്ങളിൽനിന്ന് പലപ്പോഴും കുർട്ടോയാണ് റയലിനെ കാത്തത്. എൻഗോളോ കാന്റെയും ഹാവെർട്സും പലപ്പോലും റയൽ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ഇടയ്ക്ക് മേസൺ മൗണ്ടിന്റെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തും പോയി. ചെൽസി താരങ്ങൾ അവസരങ്ങൾ മത്സരിച്ച് പാഴാക്കുന്നതിനിടെയാണ് മൗണ്ട് തന്നെ ലീഡ് വർധിപ്പിച്ചത്. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് കാന്റെയുടെ ‘ബ്രില്യൻസ്’. റയൽ താരങ്ങളുടെ പാസ് ബോക്സിനു തൊട്ടുമുൻപിൽവച്ച് പിടിച്ചെടുത്ത കാന്റെ അത് പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യൻ പുലിസിച്ചിനു നീട്ടി. ഇടതുവിങ്ങിൽനിന്ന് ബോക്സിനു സമാന്തരമായി നീട്ടിയ പന്ത് മൗണ്ട് കൃത്യമായി വലയിലേക്ക് തട്ടിയിട്ടു. സ്കോർ 2–0. തിരിച്ചടിക്കാനുള്ള റയലിന്റെ ശ്രമങ്ങളെ സമർഥമായി പ്രതിരോധിച്ച് ചെൽസി ഫൈനലിലേക്ക്.

ADVERTISEMENT

English Summary: Chelsea outclass Real Madrid to set up all-English Champions League final vs Manchester City