മെസ്സിയെ ‘കാണാൻ’ പെപ് പാരിസിലേക്ക് ; പിഎസ്ജി- സിറ്റി പോരാട്ടം ഇന്ന്
പാരിസ് ∙ പെപ് ഗ്വാർഡിയോളയും ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കുമെന്നാണ് രണ്ടു മാസം മുൻപു വരെ എല്ലാവരും കരുതിയത്. എന്നാൽ ബാർസയിൽ നിന്ന് മെസ്സി പിഎസ്ജിയിലേക്കു പോയതോടെ അത് യാഥാർഥ്യമായില്ല. പക്ഷേ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഇന്ന് മെസ്സിയെ കാണാൻ പാരിസിലേക്കു വരികയാണ്. യുവേഫ ചാംപ്യൻസ്

പാരിസ് ∙ പെപ് ഗ്വാർഡിയോളയും ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കുമെന്നാണ് രണ്ടു മാസം മുൻപു വരെ എല്ലാവരും കരുതിയത്. എന്നാൽ ബാർസയിൽ നിന്ന് മെസ്സി പിഎസ്ജിയിലേക്കു പോയതോടെ അത് യാഥാർഥ്യമായില്ല. പക്ഷേ മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഇന്ന് മെസ്സിയെ കാണാൻ പാരിസിലേക്കു വരികയാണ്. യുവേഫ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ പിഎസ്ജി–മാഞ്ചസ്റ്റർ സിറ്റി പോരാട്ടത്തിന്റെ ഏറ്റവും വലിയ സവിശേഷത ഈ ഗുരു–ശിഷ്യ സമാഗമം തന്നെ. പിഎസ്ജിയുടെ ഹോം മൈതാനമായ പാർക് ദെ പ്രിൻസസിൽ ഇന്ത്യൻ സമയം ഇന്നു രാത്രി 12.15നാണ് മത്സരത്തിനു കിക്കോഫ്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ക്ലബ് ബ്രൂഗയ്ക്കെതിരെ പിഎസ്ജി സമനില വഴങ്ങിയിരുന്നു. സിറ്റി ജർമൻ ക്ലബ് ലൈപ്സീഗിനെ 6–3നു തോൽപിച്ചു.
ഷക്തർ ഡൊണസ്ക്–ഇന്റർ മിലാൻ, അയാക്സ്–ബെസിക്റ്റാസ്, റയൽ മഡ്രിഡ്–ഷെരിഫ്, എസി മിലാൻ–അത്‌ലറ്റിക്കോ മഡ്രിഡ്, ഡോർട്ട്മുണ്ട്–സ്പോർട്ടിങ്, പോർട്ടോ–ലിവർപൂൾ, ലൈപ്സീഗ്–ക്ലബ് ബ്രൂഗ എന്നിവയാണ് ഇന്നത്തെ മറ്റു മത്സരങ്ങൾ.
English Summary: UCL group stage matches to reasume today.