പിക്കേയ്ക്ക് പുതിയ കൂട്ടുകാരിയെ കിട്ടി? വിമാനത്തെച്ചൊല്ലി ഷക്കീറയുമായി നിയമപോരാട്ടം
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേ പോപ്പ് ഗായിക ഷക്കീറയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം പുതിയ ബന്ധത്തിലാണെന്നു വിവരം. പബ്ലിക് റിലേഷൻസ് വിദ്യാർഥിനിയായ ക്ലാര ചിയ മാര്‍ട്ടിയും പിക്കേയും ഡേറ്റിങ്ങിലാണെന്നാണു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.... Shakira, Pique, Football

മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേ പോപ്പ് ഗായിക ഷക്കീറയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം പുതിയ ബന്ധത്തിലാണെന്നു വിവരം. പബ്ലിക് റിലേഷൻസ് വിദ്യാർഥിനിയായ ക്ലാര ചിയ മാര്‍ട്ടിയും പിക്കേയും ഡേറ്റിങ്ങിലാണെന്നാണു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12 വർഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്ന് പിക്കേയും ഷക്കീറയും മാസങ്ങൾക്കു മുൻപു പ്രഖ്യാപിച്ചിരുന്നു.
23 വയസ്സുകാരിയായ മാർട്ടിയുമായി കുറച്ചുകാലമായി പിക്കേ അടുപ്പത്തിലാണെന്നാണു വിവരം. പിക്കേയുടെ പ്രൊഡക്ഷൻ കമ്പനിയായ കോസ്മോസിലെ പരിപാടികൾക്കിടെയാണു പിക്കേയും മാർട്ടിയും പരിചയപ്പെടുന്നത്. പിക്കേയും മാർട്ടിയും അടുപ്പത്തിലാണെന്ന വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും അവർക്കൊപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും ഇക്കാര്യം അറിയാമെന്ന്, പിക്കേയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം ഒരുമിച്ചുണ്ടായിരുന്ന കാലത്ത് ഇരുവരും സ്വന്തമാക്കിയ സ്വകാര്യ ജെറ്റിനായി പിക്കേയും ഷക്കീറയും നിയമപോരാട്ടത്തിലാണ്. 20 മില്യൻ ഡോളർ വിലയുള്ള പത്തു പേർക്കു സഞ്ചരിക്കാവുന്ന വിമാനത്തെച്ചൊല്ലിയാണു പുതിയ തർക്കം. രണ്ട് ബെഡ്റൂമുകളും ഡൈനിങ് റൂമും സകല സൗകര്യവുമുള്ള വിമാനമാണിത്.
English Summary: Gerard Pique dating PR student Chia Marti post split from Shakira