‘കുട്ടക്കുഴപ്പത്തിൽ’ ഫ്രാൻസ്; എറിക്സൻസ് ഡെൻമാർക്ക്, പിന്നെ കടുകട്ടി തുനീസിയ, ഓസ്ട്രേലിയ!
2002 മേയ് 31 ! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് ചാംപ്യൻമാരായാണ് ഫ്രാൻസ് ഏഷ്യയിൽ നടന്ന അവസാന ലോകകപ്പിന് എത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദുർബലരായ സെനഗൽ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം അന്ന് കണ്ടു. ഫ്രാൻസിന്റെ തോൽവിയിൽ ലോകം ഞെട്ടി. അടുത്ത മത്സരത്തിൽ യുറഗ്വായുമായി സമനില. നിർണായക മത്സരത്തിൽ ഡെൻമാർക്കിനോട് തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി ഫ്രാൻസ്. ഇതു പിന്നീട് തുടർക്കഥയായി. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സെപെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി ! അട്ടിമറികൾക്കു പേര് കേട്ടതാണ് ചാംപ്യന്മാരുള്ള ഗ്രൂപ്പ്. ഇത്തവണയും അത് ആവർത്തിക്കുമോ ? ഇല്ലെന്നുറച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലും ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയ, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഇത്തവണയും ഒപ്പമുണ്ട്. ഫ്രാൻസും ഡെൻമാർക്കുമാണ് നോക്കൗട് റൗണ്ടിലെത്തിയത്. തുനീസിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.

2002 മേയ് 31 ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിൽ ചാംപ്യൻമാരായാണ് ഫ്രാൻസ് ഏഷ്യയിൽ നടന്ന അവസാന ലോകകപ്പിന് എത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദുർബലരായ സെനഗൽ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം അന്ന് കണ്ടു. ഫ്രാൻസിന്റെ തോൽവിയിൽ ലോകം ഞെട്ടി. അടുത്ത മത്സരത്തിൽ യുറഗ്വായുമായി സമനില. നിർണായക മത്സരത്തിൽ ഡെൻമാർക്കിനോട് തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി ഫ്രാൻസ്. ഇതു പിന്നീട് തുടർക്കഥയായി. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സ്പെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി ! അട്ടിമറികൾക്കു പേര് കേട്ടതാണ് ചാംപ്യന്മാരുള്ള ഗ്രൂപ്പ്. ഇത്തവണയും അത് ആവർത്തിക്കുമോ ? ഇല്ലെന്നുറച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലും ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയ, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഇത്തവണയും ഒപ്പമുണ്ട്. ഫ്രാൻസും ഡെൻമാർക്കുമാണ് നോക്കൗട് റൗണ്ടിലെത്തിയത്. തുനീസിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
∙ റഷ്യ തുടർക്കഥയാക്കാൻ ഫ്രാൻസ് (ഫിഫ റാങ്കിങ് 4, പരിശീലകൻ – ദിദിയെ ദഷാം)
റഷ്യയിലെ മിന്നും ഫോം പിന്നീട് തുടരാൻ ഫ്രാൻസിനായില്ല. കഴിഞ്ഞ 4 വർഷം ഫ്രാൻസിന് കയറ്റിറക്കങ്ങളുടെ കാലമായിരുന്നു. ലോകചാംപ്യൻ പട്ടം അണിഞ്ഞ് കഴിഞ്ഞ യൂറോയിലെത്തിയെങ്കിലും പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡുമായി തോറ്റ് പുറത്തായി. എന്നാൽ യുവേഫ നേഷൻസ് ലീഗിൽ ജേതാക്കളായി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല. എട്ടിൽ 5 മത്സരം ജയിച്ചു. 3 സമനില. 18 ഗോളുകൾ അടിച്ചപ്പോൾ വഴങ്ങിയത് 3 എണ്ണം മാത്രം. ഈ ആത്മവിശ്വാസത്തിൽ ഇത്തവണത്തെ നേഷൻസ് ലീഗിൽ എത്തിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു ടീമായ ഡെൻമാർക്കുമായി അവസാനം കളിച്ച രണ്ട് കളിയിലും തോറ്റാണ് ഫ്രാൻസിന്റെ വരവ്.
പേടിക്കും മുന്നേറ്റം: അടിച്ചാൽ തിരിച്ചടിക്കാനുള്ള ശക്തി തന്നെയാണ് ഫ്രാൻസിന്റെ ബലം. ലോകത്തിലെ മികച്ച രണ്ട് സ്ട്രൈക്കർമാരായ കിലിയൻ എംബപെ, കരീം ബെൻസേമ എന്നിവർ നയിക്കുന്ന മുന്നേറ്റ നിര ഫ്രാൻസിനെ നയിക്കുന്നു. കിലിയൻ എംബപെ കഴിഞ്ഞ ലോകകപ്പിൽ തന്റെ 19–ാം വയസ്സിൽ നേടിയത് 4 ഗോളുകളാണ്. പന്ത് വലയിലെത്തിക്കാൻ കഴിവുള്ള അന്റോയ്ൻ ഗ്രീസ്മാൻ, ഒാസുമാൻ ഡെംബെലെ എന്നിവർ അടങ്ങുന്ന അറ്റാക്കിങ് എതിർ ടീമുകൾക്ക് ‘ഹാർട് അറ്റാക്ക്’ വരുത്താം. മധ്യനിര താരം ക്രിസ്റ്റഫർ എങ്കുങ്കു, പ്രതിരോധത്തിൽ വില്യം സാലിബ എന്നിവർ പുത്തൻ താര പ്രതീക്ഷകളാണ്.
പരുക്കാണു വില്ലൻ: കഴിഞ്ഞ ലോകകപ്പിൽ മധ്യനിരയിൽ കളി നിയന്ത്രിച്ച രണ്ടു പേരും പരുക്ക് കാരണം കളിക്കില്ല. എൻഗോളോ കാന്റെ, പോൾ പോഗ്ബ എന്നിവർ ടീമിലില്ല. പ്രതിരോധ താരം റഫേൽ വരാന്റെ പരുക്കു ടീമിനെ വലയ്ക്കുന്നുണ്ട്. അറ്റാക്കിങ് നിരയ്ക്കെതിരെ ബസ് പാർക്കിങ് അടവ് എതിർ ടീമുകൾ പുറത്തെടുത്താൽ ബോക്സിനു പുറത്തു നിന്ന് ഗോൾ നേടാൻ കഴിയുന്നില്ലെന്നത് ദൗർബല്യമാണ്. അവസാനം കളിച്ച 6 മത്സരങ്ങളിൽ ജയിച്ചത് ഒന്നിൽ മാത്രം. വഴങ്ങിയത് 7 ഗോളുകളും. 35കാരനായ ഗോൾകീപ്പർ ഹൂഗോ ലോറിസിന് പകരക്കാരനെ കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നതും ദിദിയെ ദെഷാമിനെ വലയ്ക്കുന്നു.
കളിശൈലി : 4–2–1–3 ശൈലിയിലായിരിക്കും ഫ്രാൻസ് കളത്തിലിറങ്ങുക. മധ്യനിരയിൽ കളി നിയന്ത്രിച്ച് വിങ്ങുകളിലൂടെ മുന്നേറുന്നതാണ് ശൈലി. എംബപെ, ഡെംബലെ എന്നിവർ ഇരുവിങ്ങുകളിലൂടെയും മുന്നേറും. ഇരുവരുടെയും വേഗതയും വിങ്ങിലൂടെ പോസ്റ്റിലേക്ക് ഓടി എത്താനുള്ള സ്കില്ലും ഫ്രാൻസിന്റെ ശക്തിയാണ്. വിങ്ങിൽ നിന്നു വരുന്ന ക്രോസുകൾ കണക്ട് ചെയ്യാൻ നടുവിൽ കരീം ബെൻസേമയും.
മത്സരങ്ങൾ :
നവംബര്‍ 23 – ഓസ്ട്രേലിയ (12.30)
നവംബര്‍ 26 – ഡെൻമാർക്ക് (9.30)
നവംബര്‍ 30 – തുനീസിയ (8.30)
∙ അട്ടിമറിക്കാൻ ഓസ്ട്രേലിയ (ഫിഫ റാങ്കിങ്– 38 (പരിശീലകൻ – ഗ്രഹാം അർണോൾഡ്)
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏഷ്യൻ ശക്തികളായ സൗദി അറേബ്യയും ജപ്പാനും അടങ്ങുന്ന ഗ്രൂപ്പിൽ മൂന്നാമതായിരുന്നു ഓസ്ട്രേലിയ. പെറുവിനെ പ്ലേഓഫിൽ തോൽപ്പിച്ചാണ് ലോകകപ്പ് യോഗ്യത നേടിയത്. ഗുഡ് ഹിഡിങ്കിന്റെ കീഴിൽ ഓസ്ട്രേലിയ ലോകകപ്പ് വരവറിയിച്ചത് 2006ലാണ്. അന്നു സഹപരിശീലകനായിരുന്നു ഗ്രഹാം അർണോൾഡ്. ക്വാളിഫയറിൽ 10 മത്സരങ്ങളിൽ ജയം നാലിൽ മാത്രം. 3 വീതം തോൽവിയും സമനിലയും. 15 ഗോളുകൾ അടിച്ചപ്പോൾ 9 വഴങ്ങി. 2006ൽ പ്രീക്വാർട്ടറിൽ കടന്നതാണ് ലോകകപ്പിലെ ഓസ്ട്രേലിയയുടെ മികച്ച പ്രകടനം.
ശക്തി: 2006ലെ സുവർണ തലമുറയുടെ കരുത്തില്ലെങ്കിലും പ്രഫഷനിലസം ഇപ്പോഴും ഓസ്ട്രേലിയയ്ക്കുണ്ട്. ഗോൾകീപ്പറും ക്യാപ്റ്റനുമായ മാറ്റ് റയാന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ശക്തമാണ്. വലിയ ടീമുകൾക്കു പോലും ഓസ്ട്രേലിയയ്ക്കെതിരെ ഗോൾ നേടുക പ്രയാസം. യൂറോപ്പ ചാംപ്യന്മാരായ ഐൻട്രാക്റ്റ് ഫ്രങ്ക്ഫുർട്ടിന്റെ മധ്യനിരതാരം അയ്ദിൻ ഹ്രൂസ്റ്റിച്ചാണ് ടീമിലെ സൂപ്പർ താരം. മികച്ച കായികക്ഷമതയുള്ള കളിക്കാർ, കൂടുതലും 25 വയസ്സിനു താഴെയുള്ളവർ – ഇവ ടീമിനെ മുന്നിലേക്ക് നിയക്കുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്.
ആരു ഗോളടിക്കും: പ്രതിരോധത്തിൽ കളി തകർക്കുമ്പോൾ അങ്ങേ പോസ്റ്റിൽ ആരും ഗോൾ അടിക്കുന്നില്ലെന്നത് ടീമിന്റെ തലവേദനയാണ്. ക്വാളിഫയറിൽ ആദ്യ മത്സരങ്ങൾ ജയിച്ചെങ്കിലും അവസാനം കളിച്ച 7 മത്സരങ്ങളിൽ ജയം കണ്ടില്ല. പോസ്റ്റിൽ ബോളെത്തിക്കുന്നതിൽ ടിം കാഹിലിന് പകരക്കാരെ കണ്ടെത്താൻ ഓസ്ട്രേലിയയ്ക്കിനിയും കഴിഞ്ഞിട്ടില്ല. ടീമിന്റെ സ്ഥിരതയില്ലാത പ്രകടനവും ദൗർബല്യങ്ങളിലൊന്നാണ്.
കളിശൈലി : പ്ലേ ഓഫിൽ പുറത്തെടുത്ത 4–1–4–1 ശൈലിയോ അതിനു മുൻപ് കളിച്ചിരുന്ന 4–3–3 ശൈലിയോ പുറത്തെടുക്കാനാണ് ശ്രമം. പ്രതിരോധ താരങ്ങൾക്കൊപ്പം പിന്നിൽ കളി മെനയാൻ രണ്ടു മധ്യനിര താരങ്ങളും കാണും. വിങ്ങിലൂടെയും മധ്യത്തിലൂടെയും മുന്നേറുന്ന ശൈലിയാണ് ഗ്രാഹം അർണോൾഡ് പുറത്തെടുക്കുക.
മത്സരങ്ങൾ :
നവംബര്‍ 23 – ഫ്രാൻസ് (12.30)
നവംബര്‍ 26 – തുനീസിയ (3.30)
നവംബര്‍ 30 – ഡെൻമാർക് (8.30)
∙ ഉയരെപ്പറക്കാൻ ഡെൻമാർക്ക് (ഫിഫ റാങ്കിങ് – 10, പരിശീലകൻ – കാസപർ ഹ്യൂൽമണ്ട്)
ഖത്തറിൽ കറുത്തകുതിരകളാകാൻ സാധ്യതയുള്ള ടീമായി െഡൻമാർക്കിനെ കാണുന്ന ഫുട്ബോൾ പണ്ഡിറ്റുകൾ ഒട്ടേറെയാണ്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞു വീണ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ ആരോഗ്യം വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തി. യൂറോയിൽ എറിക്സനില്ലാതെ ഡെൻമാർക്ക് സെമി വരെ എത്തിയിരുന്നു. പിന്നീടും പ്രകടനം തുടർന്നു. ക്വാളിഫയറിൽ 10ൽ 9 കളികളിലും ജയിച്ചു. 30 ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ വഴങ്ങിയത് വെറും 3 എണ്ണം മാത്രം. ഗ്രൂപ്പിൽ നിന്ന് ഫ്രാൻസിനൊപ്പം അടുത്ത റൗണ്ടിലേക്ക് കടക്കാൻ ഏറ്റവും സാധ്യത ഡെൻമാർക്കിനെന്ന് ഫുട്ബോൾ ലോകം വിലയിരുത്തുന്നു. 1998ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം.
പ്രതിരോധമേ ഉലകം: 10 മത്സരങ്ങളിൽ 3 ഗോളുകൾ മാത്രം വഴങ്ങിയെങ്കിൽ ടീമിന്റെ ശക്തി പ്രതിരോധം തന്നെ. ഗോൾ വലയം കാക്കാൻ ടീമിലെ എക്സ്പീരിയൻസ്ഡ് താരം കാസ്പർ സ്മൈക്കൽ. ഇംഗ്ലണ്ട് ക്ലബ് ബ്രെന്റ്ഫോഡ് താരം മാത്തിയസ് ജെൻസൻ, ടോട്ടനം താരം ഹോയ്ബർഗ് എന്നിവരാണ് സൂപ്പർ താരങ്ങൾ. ശക്തമായ മധ്യനിരയു ഡെൻമാർക്കിന്റെ കരുത്താണ്. നേഷൻസ് ലീഗിൽ ഫ്രാൻസിനെ തകർത്തത് രണ്ടു തവണ. രണ്ട് കളികളിൽ നിന്നായി 4 ഗോളുകളാണ് നേടിയത്.
ഗോൾ അടി ഇല്ല: ഗോൾ അടിക്കാൻ മുന്നേറ്റ താരങ്ങൾ മറക്കുമ്പോൾ അതിനു പ്രതിരോധം ഇറങ്ങേണ്ട അവസ്ഥയാണ്. യോഗ്യതാ റൗണ്ടിൽ 5 ഗോളുകളോടെ ഡിഫൻഡർ യോക്കിം മെയ്‌സെയായിരുന്നു ടോപ് സ്കോറർ. ഗോൾ നേടുന്ന സെന്റർ സ്ട്രൈക്കറുടെ അഭാവം ടീമിനുണ്ട്. ക്രിസ്റ്റ്യൻ എറിക്സൻ ടീമിലെത്തിയെങ്കിലും ഫോം കുഴപ്പിക്കുന്നുണ്ട്. പ്രധാന കളിക്കാരുടെ പ്രായം 30ന് മുകളിലാണ്.
കളി ശൈലി : 3–4–3 അല്ലെങ്കിൽ 3–4–2–1 ശൈലിയിലാണ് ഡെൻമാർക്ക് കളിക്കുക. സെന്റർ സ്ട്രൈക്കറിനൊപ്പം ഇരുവിങ്ങുകളിലും അല്ലെങ്കിൽ തൊട്ടു പിന്നിലായും രണ്ട് മുന്നേറ്റ താരങ്ങൾ കാണും. മധ്യനിരയിലാണ് കളി നിയന്ത്രിക്കുക. ഹൈ പ്രസിങ് കളിയാണ് കാസ്പർ ഹ്യൂൽമണ്ട് പുറത്തിറക്കുക. എതിർ ടീമിന്റെ പോസ്റ്റിൽ വരെ പ്രതിരോധ പ്രകടനങ്ങൾ ഡെൻമാർക് വക ഉണ്ടാകുമെന്ന് ഉറപ്പ്.
മത്സരങ്ങൾ :
നവംബർ 22 – തുനീസിയ (6.30)
നവംബർ 26 – ഫ്രാൻസ് (9.30)
നവംബർ 30 – ഓസ്ട്രേലിയ (8.30)
∙ ഗ്രൂപ്പ് കടക്കാൻ തുനീസിയ – ഫിഫ റാങ്കിങ് – 30 (പരിശീലകൻ – ജലീൽ കദ്രി)
അഞ്ചു തവണ ലോകകപ്പ് കളിച്ചെങ്കിലും ഇതുവരെ ഗ്രൂപ്പ് ഘട്ടം കടക്കാൻ തുനീസിയയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്നില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് പരിശീലകൻ ജലീൽ കദ്രി പറയുന്നു. ഫ്രാൻസും ഡെൻമാർക്കുമുള്ള ഗ്രൂപ്പിൽ നിന്ന് ജയിച്ചു കയറുക പ്രയാസം തന്നെയാണ് തുനീസിയയ്ക്ക്. ആഫ്രിക്കൻ ക്വാളിഫയറിൽ ഗ്രൂപ്പിൽ ജേതാക്കളായി. 6 മത്സരങ്ങളിൽ നാലിലും ജയിച്ചു. 11 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഖത്തർ ക്ലബ് അൽ അറബിയുടെ സ്ട്രൈക്കർ യൂസഫ് സക്നിയാണ് തുനീസിയയുടെ ക്യാപ്റ്റൻ.
ഹമ്മോ, പ്രതിരോധം: തുനിസിയയ്ക്കെതിരെ ഗോളടിക്കണമെങ്കിൽ കുറച്ചു വിയർക്കും. സെപ്റ്റംബറിൽ ബ്രസീലുമായി 5–1 ന് തോറ്റെങ്കിലും അതിനു മുൻപ് കളിച്ച 7 മത്സരങ്ങളിലും ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല തുനീസിയ. ബ്രസീൽ മത്സരം കണക്കിലെടുത്തില്ലെങ്കിൽ ഈ വർഷം 12 മത്സരങ്ങളിൽ വഴങ്ങിയത് വെറും 3 ഗോളുകൾ മാത്രം. പ്രതിരോധം തന്നെയാണ് തുനീസിയയുടെ ശക്തി.
പ്രായം പ്രശ്നം: അറ്റാക്കിങ് നിര 30 കഴിഞ്ഞവരാണ്. മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ കഴിയുന്നില്ലെന്നത് ടീമിനെ ബാധിക്കുന്നു. മികച്ച അവസരങ്ങൾ ലഭിക്കുന്നെങ്കിലും ഗോളാക്കാൻ സാധിക്കുന്നില്ല. ലോകകപ്പ് പോലുള്ള വേദികളിൽ ഫ്രാൻസ്, ഡെൻമാർക്ക് ടീമുകൾക്കുള്ള എക്സ്പീരിയൻസ് ഇല്ലാത്തതും തുനീസിയയുടെ പോരായ്മ തന്നെ.
കളിശൈലി: 4–3–3 ശൈലിയിലായിരിക്കും തുനീസിയ ഇറങ്ങുക. പ്രതിരോധത്തിൽ പന്ത് തട്ടി പതിയെയുള്ള കളിയാണ് തുനീസിയ കളിക്കുക. പ്രതിരോധ നിരയിൽ എപ്പോഴും 4 പേരെങ്കിലും കാണും. മധ്യനിരയിൽ പന്തെത്തിച്ച് എതിർ ടീമിന്റെ പാളിച്ചകൾ കണക്കിലെടുത്ത് മാത്രമാണ് അറ്റാക് ചെയ്യുക. മികച്ച പ്രതിരോധത്തിലൂടെ എതിർ ടീമിന്റെ സമ്മർദം വളർത്തുകയാണ് ലക്ഷ്യം.
മത്സരങ്ങൾ :
നവംബർ 22 – ഡെൻമാർക്ക് (6.30)
നവംബർ 26 – ഓസ്ട്രേലിയ (3.30)
നവംബർ 30 – ഫ്രാൻസ് (8.30)
English Summary: FIFA Qatar World Cup; Group D Analysis