പാരിസ് ∙ ലോകകപ്പ് നേട്ടം അലങ്കാരമായ ലയണൽ മെസ്സിയുടെ ‘ബെസ്റ്റ് വർഷത്തിന്’ ഫിഫയുടെ പുരസ്കാരത്തിളക്കവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിര​ഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ ലോകകപ്പ് നേട്ടം അലങ്കാരമായ ലയണൽ മെസ്സിയുടെ ‘ബെസ്റ്റ് വർഷത്തിന്’ ഫിഫയുടെ പുരസ്കാരത്തിളക്കവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീന താരം ലയണൽ മെസ്സി തിര​ഞ്ഞെടുക്കപ്പെട്ടു. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസ്സി പിന്നിലാക്കിയത്. 

2016ൽ ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അവതരിപ്പിച്ച ശേഷം മെസ്സി ഇതു രണ്ടാം വട്ടമാണ് പുരസ്കാരം നേടുന്നത്. 2019ലായിരുന്നു മുൻപത്തെ പുരസ്കാര നേട്ടം. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, ഏഴു തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയാണ് മെസ്സി നേടിയത്.

ADVERTISEMENT

ഖത്തർ ലോകകപ്പിൽ ഫൈനലിലെ 2 ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ നേടിയ മെസ്സി 3 ഗോളുകൾക്കു വഴിയൊരുക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയെ കിരീടത്തിലെത്തിച്ചത് മെസ്സിയുടെ നായകമികവ് കൂടിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി നേടി. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ സീസണിൽ പിഎസ്ജിയെ ചാംപ്യൻമാരാക്കുന്നതിലും മെസ്സി നിർണായക പങ്കുവഹിച്ചു. 

ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്. 

മറ്റു പുരസ്കാരങ്ങൾ: 

മികച്ച വനിതാ ടീം കോച്ച്: സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്) 

ADVERTISEMENT

മികച്ച പുരുഷ ടീം കോച്ച്: ലയണൽ സ്കലോനി (അർജന്റീന) 

മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്) 

മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന, ആസ്റ്റൺ വില്ല) 

മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം): മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ–പോളണ്ട്) 

ADVERTISEMENT

ഫിഫ ഫെയർപ്ലേ: ജോർജിയൻ ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്) 

ഫിഫ ഫാൻ അവാർഡ്: അർജന്റീന ആരാധകർ 

English Summary: Best FIFA Football Awards 2023