ഇരുടീമും പൊരുതിക്കളിച്ചിട്ടും ഗോൾ മാത്രം കനിഞ്ഞില്ല; ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ സെമിഫൈനൽ ആദ്യപാദ മത്സരം ഗോൾരഹിത സമനില. ഇതോടെ, 13ന് കൊൽക്കത്തയിൽ നടക്കുന്ന സെമി രണ്ടാം പാദം ഇരുടീമുകൾക്കും നിർണായകമായി. ഗച്ചിബൗളി ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ കണക്കു നോക്കിയാൽ ഇരുടീമും ഒപ്പത്തിനൊപ്പമെന്ന് പറയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ് ∙ ഇരുടീമും പൊരുതിക്കളിച്ചിട്ടും ഗോൾ മാത്രം കനിഞ്ഞില്ല; ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ സെമിഫൈനൽ ആദ്യപാദ മത്സരം ഗോൾരഹിത സമനില. ഇതോടെ, 13ന് കൊൽക്കത്തയിൽ നടക്കുന്ന സെമി രണ്ടാം പാദം ഇരുടീമുകൾക്കും നിർണായകമായി.  

ഗച്ചിബൗളി ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ കണക്കു നോക്കിയാൽ ഇരുടീമും ഒപ്പത്തിനൊപ്പമെന്ന് പറയാം. പന്തവകാശത്തിലും പാസുകളിലും ഏതാണ്ടു തുല്യനിലയിലായിരുന്നു ഇരുടീമുകളും. എന്നാൽ, ഗോള‍വസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രം എടികെ ബഗാൻ മികച്ചുനിന്നു. ബഗാൻ ഗോളിലേക്ക് 7 ഷോട്ടുകൾ നേടിയപ്പോൾ മറുവശത്തു ഗോളിലേക്കു 3 ഷോട്ടുകൾ നേടാനേ ഹൈദരാബാദിനു സാധിച്ചുള്ളൂ. ഹൈദരാബാദ് ഗോളി ഗുർമീത് സിങ് ചെഹലിന്റെ ഉഗ്രൻ സേവുകളും കളിയിൽ നിർണായകമായി. ആദ്യപകുതിയിൽ കളി   ഹൈദരാബാദിന് അനുകൂലമായിരുന്നു. 2–ാം പകുതിയി‍ൽ ഹൈദരാബാദിന്റെ വല കുലുക്കാൻ ബഗാൻ പരമാവധി ശ്രമിച്ചെങ്കിലും ഫലിച്ചുമില്ല. 60–ാം മിനിറ്റി‍ൽ മുന്നേറ്റനിരയിൽനിന്നു സ്പാനിഷ് താരം ഹവിയർ സിവേറിയോയെ പിൻവലിച്ച് ഹൈദരാബാദ്   ഓഗ്ബെച്ചെയെ ഇറക്കി നോക്കിയിട്ടും സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. 

ADVERTISEMENT

English Summary: Excited draw in ISL football!