ബാർസ താരം കാമുകിക്കൊപ്പം ഇരിക്കേണ്ട, സീറ്റ് മാറാതെ പിക്കേയുടെ പിടിവാശി- വിഡിയോ
ബാർസിലോന∙ ഫുട്ബോൾ മത്സരത്തിനിടെ ബാർസിലോന താരം ഫ്രെങ്കി ഡി യോങ്ങിനെ കാമുകിക്കൊപ്പം ഇരിക്കാൻ സമ്മതിക്കാതെ ബാര്‍സിലോന മുൻ താരം ജെറാഡ് പിക്കേ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിക്കേയോടു സീറ്റിൽനിന്ന്

ബാർസിലോന∙ ഫുട്ബോൾ മത്സരത്തിനിടെ ബാർസിലോന താരം ഫ്രെങ്കി ഡി യോങ്ങിനെ കാമുകിക്കൊപ്പം ഇരിക്കാൻ സമ്മതിക്കാതെ ബാര്‍സിലോന മുൻ താരം ജെറാഡ് പിക്കേ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിക്കേയോടു സീറ്റിൽനിന്ന് മാറിയിരിക്കാമോയെന്ന് ഫ്രെങ്കി ഡി യോങ് വിഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാൽ മറ്റൊരിടത്തേക്ക് പോകാൻ പിക്കേ തയാറായില്ല.
താരത്തിന്റെ പ്രതികരണത്തിൽ ഫ്രെങ്കി ഡി യോങ് അദ്ഭുതപ്പെടുകയാണു ചെയ്തത്. താരങ്ങൾ തമ്മിലുള്ള തര്‍ക്കങ്ങളെല്ലാം കണ്ട് ഫ്രെങ്കി ഡി യോങ്ങിന്റെ കാമുകിയും തൊട്ടുപുറകിലത്തെ സീറ്റിലുണ്ടായിരുന്നു. കാര്യങ്ങൾ ഇത്രവരെ എത്തിയ സ്ഥിതിക്ക് 25 വയസ്സുകാരനായ താരം ബാർസിലോന വിട്ട് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ ചേരുന്നതാണു നല്ലതെന്ന് ആരാധകർ ഉപദേശിക്കുന്നു.
ഫ്രെങ്കി ഡി യോങ്ങിനെ ഓൾഡ് ട്രാഫഡിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. യുണൈറ്റഡ് മുന്നോട്ടുവച്ച ഓഫറിൽ ഡച്ച് താരത്തിന് താൽപര്യമില്ലായിരുന്നെന്നാണു വിവരം. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ പിക്കേ ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം പിക്കേയേയും കാമുകിയേയും ബാർസിലോനയിലെ ഒരു ഹോട്ടലിൽനിന്ന് ഇറക്കിവിട്ടിരുന്നു. പിക്കേയുടെ മുൻ പങ്കാളി ഷക്കീറയുടെ ആരാധിക്കുന്നയാളായിരുന്നു ഈ ഹോട്ടലിന്റെ ഉടമ.
English Summary: Video Of Gerard Pique Not Letting Barcelona Player And Girlfriend Sit Together