ഭുവനേശ്വർ ∙ നീലയണിഞ്ഞ ജഴ്സികളിൽ നിന്നുതിർന്ന ‘മഴത്തുള്ളി’ പാസുകൾക്കും ഇടിമുഴക്കം പോലെയുള്ള 2 സുന്ദരൻ ഗോളുകൾക്കും ശേഷം ഇന്റർകോണ്ടിനന്റൽ ഫുട്ബോളിന്റെ ‘ഫൈനൽ മഴ’ സ്റ്റേഡിയത്തിൽ പെയ്തൊഴിഞ്ഞപ്പോൾ കപ്പ് ഇന്ത്യയ്ക്കു സ്വന്തം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി മത്സരത്തിനിടെ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

രണ്ടു വൻകരകളിലെ 4 ടീമുകൾ തമ്മിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ലബനനെ 2–0ന് തകർത്ത് ഇന്ത്യ കിരീടം വീണ്ടും സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം കിരീടമാണിത്. 2018ലെ ആദ്യ ചാംപ്യൻഷിപ്പിൽ ഇന്ത്യയായിരുന്നു ജേതാക്കൾ.

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ ലബനനെതിരെ ഇന്ത്യയുടെ രണ്ടാം ഗോൾ നേടുന്ന യുവതാരം ലാലിയൻസുവാല ചാങ്തെ (ജഴ്സി 17). ഫൈനലിലെ രണ്ടാം പകുതിയുടെ 66–ാം മിനിറ്റിലായിരുന്നു മിസോറം സ്വദേശിയായ ചാങ്തെയുടെ ഗോൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ADVERTISEMENT

രണ്ടാം പകുതിയിലാണ് ഇന്ത്യയുടെ 2 ഗോളുകളും. 46–ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യഗോൾ നേടിയത്. ലാലിയൻസുവാല ഛാങ്‌തെയാണ് രണ്ടാം ഗോൾ (65–ാം മിനിറ്റ്) നേടിയത്. 

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫൈനലിൽ ഇന്ത്യയും ലബനനും തമ്മിൽ നടന്ന മൽസരത്തിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

ഛേത്രിയുടെ ആദ്യ ഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോൾ നേടുകയും ചെയ്ത മിസോറം താരം ഛാങ്തെയാണ് കളിയിലെ താരം. ഇന്ത്യയുടെ പ്രതിരോധ നായകൻ സന്ദേശ് ജിങ്കാൻ ടൂർണമെന്റിന്റെ താരവുമായി.

ADVERTISEMENT

‌‌‌‌കളിക്കാരുടെ ശരീരക്ഷമത പരീക്ഷിക്കുന്ന ഗെയിമാണ് ആദ്യ പകുതിയിൽ ഇരു ടീമുകളും പുറത്തെടുത്തത്. ലോങ് ബോളുകൾ വഴിയും ക്രോസുകളിലൂടെയും ടീമുകൾ ആക്രമണം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. 

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഇന്റർ കോണ്ടിനന്റൽ കപ്പ് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് കൈമാറുന്നു. ഇന്ത്യൻ ടീമിന് ഒഡീഷ സർക്കാർ ഒരു കോടി രൂപ നൽകുമെന്ന് ട്രോഫി കൈമാറിയ ശേഷം നവീൻ പട്നായിക് പ്രഖ്യാപിച്ചു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

രണ്ടാം പകുതിയുടെ കിക്കോഫിൽ നിന്നു തുടങ്ങിയ മിന്നൽ മുന്നേറ്റത്തിലൂടെയാണ് ഇന്ത്യ ആദ്യ ഗോൾ നേടിയത്. 

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് നേടിയ ഇന്ത്യൻ ടീമംഗങ്ങൾ. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ADVERTISEMENT

വലതു വിങ് വഴി ഡ്രിബ്ലിങ്ങിലൂടെ മുന്നേറിയ മുംബൈ എഫ്സി താരം ഛാങ്‌തെ ബോക്സിലേക്കു നൽകിയ ലോ ക്രോസ്, സുന്ദരമായ വൺ ടച്ചിലൂടെ മുപ്പത്തിനാലുകാരൻ സുനിൽ ഛേത്രി ഗോളാക്കി (46). രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി ഛേത്രി നേടുന്ന 87–ാം ഗോളാണിത്. കോണ്ടിനന്റൽ കപ്പിലെ 11–ാം ഗോളും.

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ് നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി ഭാര്യ സോനം ഭട്ടാചാര്യക്കെ‍ാപ്പം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

20 മിനിറ്റിനു ശേഷം ലാലിയൻസുവാല ഛാങ്‌തെയുടെ ഗോൾ. ലബനൻ ഗോളിലേക്ക് ഇന്ത്യ നേരിട്ടു നടത്തിയ മുന്നേറ്റവും തുടർന്നുണ്ടായ ഷോട്ടും ഗോളി അലി സബെ തടഞ്ഞെങ്കിലും ബോക്സിൽ ജാഗ്രതയോടെ നിന്ന ഛാങ്തെയ്ക്കാണ് ബോൾ കിട്ടിയത്. ഇരുപത്തിനാലുകാരൻ ഛാങ്തെയുടെ ക്ലീൻ ഫിനിഷ് വലയിൽ (2–0). 

ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിലെ വിജയത്തിനു ശേഷം ഭാര്യ ഇവാന പാവ്‌ലോവയെയും മകൾ ഇലാനയെയും കാണാൻ ഓടിയെത്തിയ ഇന്ത്യൻ ഡിഫൻഡർ സന്ദേശ് ജിങ്കാൻ.ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോൾ ഫൈനലിലെ വിജയത്തിനു സുനിൽ ഛേത്രി സമ്മാനിച്ച ക്യാപ്റ്റൻ ആം ബാൻഡുമായി ഭാര്യ സോനം ഭട്ടാചാര്യ. (ഇടത്) ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

English Summary: India's 2nd title in the Intercontinental Cup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT