ഹാട്രിക് ഹാരി! ബോഹമിനെ 7–0നു തകർത്ത് ബയൺ മ്യൂണിക്ക്
ഹാരി കെയ്ൻ ബയൺ മ്യൂണിക്കിന്റെ ഭാഗ്യതാരം തന്നെ! ബുന്ദസ്‌ലിഗയിൽ തന്റെ ആദ്യ ഹാട്രിക്കുമായി ഇംഗ്ലിഷ് സ്ട്രൈക്കർ ഗോളടി തുടർന്ന മത്സരത്തിൽ ബയൺ മ്യൂണിക്ക് 7–0നു തകർത്തു. 12, 54 (പെനൽറ്റി), 88 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകൾ.

മ്യൂണിക്ക് ∙ ഹാരി കെയ്ൻ ബയൺ മ്യൂണിക്കിന്റെ ഭാഗ്യതാരം തന്നെ! ബുന്ദസ്‌ലിഗയിൽ തന്റെ ആദ്യ ഹാട്രിക്കുമായി ഇംഗ്ലിഷ് സ്ട്രൈക്കർ ഗോളടി തുടർന്ന മത്സരത്തിൽ ബയൺ മ്യൂണിക്ക് 7–0നു തകർത്തു. 12, 54 (പെനൽറ്റി), 88 മിനിറ്റുകളിലായിരുന്നു കെയ്ന്റെ ഗോളുകൾ. ബയണിലെത്തിയതിനു ശേഷം 5 മത്സരങ്ങളിൽ നിന്നായി കെയ്ൻ നേടിയത് 7 ഗോളുകൾ.
എറിക് ചൂപ്പോ മോട്ടിങ് (4), മാത്തിസ് ഡിലിറ്റ് (29), ലിറോയ് സാനെ (38), മാത്തിസ് ടെൽ (81) എന്നിവരും ബയണിനായി ലക്ഷ്യം കണ്ടു. രണ്ടു ഗോളുകൾക്കു വഴിയൊരുക്കിയതും കെയ്ൻ തന്നെ. കഴിഞ്ഞ വർഷവും ബോഹമിനെ ബയൺ ഇതേ സ്കോറിനു തോൽപിച്ചിരുന്നു. ജയത്തോടെ ബയൺ (13 പോയിന്റ്) ഒന്നാം സ്ഥാനത്തേക്കു കയറി. സ്റ്റുട്ഗർട്ട്, ലൈപ്സീഗ്, ഹൊഫൻഹൈം എന്നിവർ 12 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്.
English Summary: Big win for Bayern in Bundesliga