ജർമനിയിൽ ഹാരി മാജിക്! ബുന്ദസ്ലിഗയിൽ ഹാരി കെയ്ന് ഹാട്രിക്
ഹാട്രിക്, അതിലൊന്ന് സ്വന്തം ഹാഫിൽ നിന്നു തന്നെയുള്ള ഷോട്ടിലൂടെ നേടിയ ഉജ്വല ഗോൾ; ഇംഗ്ലിഷ് താരം ഹാരി കെയ്നു ജർമനിയിൽ ഇതിലും നല്ലൊരു ദിവസമില്ല! ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്ക് ഡാംസ്റ്റാറ്റിനെ 8–0നു തകർത്ത മത്സരത്തിലാണ് ഹാരി കെയ്ൻ മിന്നിത്തിളങ്ങിയത്. രണ്ടാം പകുതിയിലായിരുന്നു ബയണിന്റെ 8 ഗോളുകളും.

മ്യൂണിക്ക് ∙ ഹാട്രിക്, അതിലൊന്ന് സ്വന്തം ഹാഫിൽ നിന്നു തന്നെയുള്ള ഷോട്ടിലൂടെ നേടിയ ഉജ്വല ഗോൾ; ഇംഗ്ലിഷ് താരം ഹാരി കെയ്നു ജർമനിയിൽ ഇതിലും നല്ലൊരു ദിവസമില്ല! ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക്ക് ഡാംസ്റ്റാറ്റിനെ 8–0നു തകർത്ത മത്സരത്തിലാണ് ഹാരി കെയ്ൻ മിന്നിത്തിളങ്ങിയത്.
രണ്ടാം പകുതിയിലായിരുന്നു ബയണിന്റെ 8 ഗോളുകളും. 51–ാം മിനിറ്റിൽ ഒരു ഡൈവിങ് ഹെഡറിലൂടെ ആദ്യ ഗോൾ നേടിയ കെയ്ൻ 69–ാം മിനിറ്റിൽ അലയൻസ് അരീന സ്റ്റേഡിയത്തെ ത്രസിപ്പിച്ച് വീണ്ടും ലക്ഷ്യം കണ്ടു. സെന്റർ സർക്കിളിൽ നിന്ന് കെയ്ൻ ഉയർത്തിയടിച്ച പന്ത് 60 മീറ്റർ അകലെ എതിർ ഗോൾപോസ്റ്റിൽ ചാഞ്ഞിറങ്ങി.
88–ാം മിനിറ്റിൽ കെയ്ൻ ഹാട്രിക്കും തികച്ചു. ലിറോയ് സാനെ, ജമാൽ മുസിയാല എന്നിവർ ബയണിനായി ഇരട്ടഗോൾ നേടി. തോമസ് മുള്ളറാണ് മറ്റൊരു ഗോൾ നേടിയത്. 4–ാം മിനിറ്റിൽ തന്നെ ജോഷ്വ കിമ്മിക്ക് ചുവപ്പു കാർഡ് കണ്ടതിനാൽ പിന്നീട് 10 പേരുമായാണ് ബയൺ കളിച്ചത്. എന്നാൽ 21–ാം മിനിറ്റിൽ ജാസുലയും 41–ാം മിനിറ്റിൽ മാഗ്ലിക്കയും ചുവപ്പു കാർഡ് കണ്ടതിനാൽ ഡാംസ്റ്റാറ്റ് 9 പേരായി ചുരുങ്ങി.