എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തി, റോണാൾഡോയ്ക്ക് റെഡ് കാർഡ് – വിഡിയോ
അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ

അബുദാബി ∙ സൗദി സൂപ്പർ കപ്പ് ഫുട്ബോൾ സെമിഫൈനലിൽ നിയന്ത്രണം വിട്ടു പെരുമാറിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു ചുവപ്പുകാർഡും 2 മത്സരവിലക്കും. അൽ ഹിലാലിനോട് 2–1ന് ക്രിസ്റ്റ്യാനോയുടെ ക്ലബ്ബായ അൽ നസ്‌ർ തോറ്റ മത്സരത്തിലായിരുന്നു സംഭവം.
കളി തീരാൻ 4 മിനിറ്റുള്ളപ്പോഴാണ് അൽ ഹിലാൽ ഡിഫൻഡർ അലി അൽ ബുലൈഹിയെ കൈമുട്ടിന് ഇടിച്ചു ക്രിസ്റ്റ്യാനോ നിലത്തിട്ടത്. റഫറി നേരിട്ടു ചുവപ്പുകാർഡ് നൽകുകയും ചെയ്തു. ഈ സമയത്തു ക്രിസ്റ്റ്യാനോയുടെ ടീം 2–0ന് പിന്നിലായിരുന്നു. പിന്നീട് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും കളി ജയിക്കാൻ അൽ നസ്‌റിനായില്ല.
പിന്നീടാണ് ക്രിസ്റ്റ്യാനോയ്ക്കു 2 മത്സരവിലക്ക് സൗദി ഫുട്ബോൾ അച്ചടക്ക സമിതി പ്രഖ്യാപിച്ചത്. അൽ വെഹ്‌ദയെ സെമിയിൽ തോൽപിച്ച അൽ ഇത്തിഹാദിനെതിരെയാണ് അൽ ഹിലാലിന്റെ ഫൈനൽ മത്സരം.