അപരാജിത കുതിപ്പ്, അഞ്ച് കളികൾ ബാക്കി നിൽക്കെ ലെവർകുസന് ബുന്ദസ്ലിഗ കിരീടം
ബർലിൻ∙ ജർമൻ ബുന്ദസ്‍ലിഗയിൽ കന്നിക്കിരീടം സ്വന്തമാക്കിയ ബയർ ലെവർകുസൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെവർകുസൻ തോൽപിച്ചത്. ബുന്ദസ്‍ലിഗയിൽ 11 വർഷമായി തുടരുന്ന ബയൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവർകുസന്റെ

ബർലിൻ∙ ജർമൻ ബുന്ദസ്‍ലിഗയിൽ കന്നിക്കിരീടം സ്വന്തമാക്കി ബയർ ലെവർകുസൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ വെർഡർ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലെവർകുസൻ തോൽപിച്ചത്. ബുന്ദസ്‍ലിഗയിൽ 11 വർഷമായി തുടരുന്ന ബയൺ മ്യൂണിക്കിന്റെ ആധിപത്യം അവസാനിപ്പിച്ചാണ് ലെവർകുസന്റെ മുന്നേറ്റം. സീസണിൽ ഒരു കളി പോലും തോറ്റിട്ടില്ലാത്ത ടീമിന് ഇനിയും അഞ്ചു കളികൾ ബാക്കിയുണ്ട്.
29 മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ 79 പോയിന്റാണ് ലെവർകുസൻ സ്വന്തമാക്കിയത്. 20 വിജയങ്ങൾ നേടിയ ബയൺ മ്യൂണിക്ക് 63 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. വെർഡർ ബ്രെമനെതിരായ മത്സരത്തിൽ വിക്ടര്‍ ബൊനിഫെയ്സിന്റെ പെനൽറ്റി ഗോളിലൂടെയാണ് ലെവർകുസൻ ആദ്യം മുന്നിലെത്തിയത്. 60–ാം മിനിറ്റിൽ ഗ്രാനിറ്റ് സാക ലക്ഷ്യം കണ്ടു.
68, 83, 90 മിനിറ്റുകളിൽ ലെവർകുസന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ഫ്ലോറിയൻ വിസ് ഹാട്രിക് നേടി. ബുന്ദസ്‍ലിഗയിൽ മുൻപ് അഞ്ചു വട്ടം രണ്ടാം സ്ഥാനത്ത് എത്തിയ ടീമാണ് ലെവർകുസൻ. 2023–24 സീസണിൽ 25 കളികൾ വിജയത്തിലും നാലെണ്ണം സമനിലയിലുമാണ് ലെവർകുസൻ അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബയൺ മ്യൂണിക്ക് ആറു കളികൾ തോറ്റു. ബൊറൂസിയോ ഡോർട്ട്മുണ്ട് 56 പോയിന്റുമായി അഞ്ചാമതാണ്.