സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് അർജന്റീന. 40–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ഗോളവസരങ്ങളിലും പന്തടക്കത്തിലും ഇക്വഡോറിനേക്കാളും മുന്നിലായിരുന്നു മത്സരത്തിൽ അർജന്റീന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷിക്കാഗോ∙ സൗഹൃദ മത്സരത്തിൽ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് അർജന്റീന. 40–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ഗോളവസരങ്ങളിലും പന്തടക്കത്തിലും ഇക്വഡോറിനേക്കാളും മുന്നിലായിരുന്നു മത്സരത്തിൽ അർജന്റീന.

സൂപ്പര്‍ താരം ലയണൽ മെസ്സി അവസാന 35 മിനിറ്റുകൾ മാത്രമാണു കളിക്കാനിറങ്ങിയത്. റോഡ്രിഗോ ഡി പോളിന്റെ അസിസ്റ്റിലായിരുന്നു യുഎസിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ഡി മരിയ അർജന്റീനയുടെ വിജയ ഗോൾ നേടിയത്. കോപ്പ അമേരിക്കയ്ക്കു ശേഷം രാജ്യാന്തര കരിയർ അവസാനിപ്പിക്കുമെന്ന് എയ്ഞ്ചൽ ഡി മരിയ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

വെള്ളിയാഴ്ച ഗ്വാട്ടിമാലയ്ക്കെതിരെയും അർജന്റീന സന്നാഹ മത്സരം കളിക്കും. കോപ്പ അമേരിക്ക ടൂർണമെന്റിൽ ജൂൺ 20ന് കാനഡയ്ക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ജൂൺ 20 മുതൽ ജുലൈ 14 വരെ യുഎസിലാണ് ടൂർണമെന്റ് നടക്കുന്നത്.

English Summary:

Argentina beat Ecuador in friendly match