പെനൽറ്റി പാഴാക്കി റൊണാള്‍ഡോ; ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തകർത്തു, പോർച്ചുഗൽ ക്വാർട്ടറിൽ
ബെർലിൻ ∙ യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ്

ബെർലിൻ ∙ യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്പി. പോര്‍ച്ചുഗല്‍ 3 കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയതാണ്. എക്സ്ട്രാ ടൈമില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല.
എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനല്‍റ്റി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കി. 102ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.