എതിരാളിയെ പഠിച്ച് തന്ത്രം മെനയാൻ അഞ്ജിത; ഫുട്ബോൾ വിഡിയോ അനലിസ്റ്റായി ഒരു പെൺകുട്ടി
കാഞ്ഞങ്ങാട് ∙ എതിരാളികളുടെ തന്ത്രങ്ങൾ അവരുടെ കളി കണ്ടുതന്നെ തിരിച്ചറിഞ്ഞ് മറുതന്ത്രം മെനയാൻ കാസർകോട് ബങ്കളം സ്വദേശിനി എം.അഞ്ജിത (23). ഫുട്ബോൾ വിഡിയോ അനലിസ്റ്റായി ഗോകുലം കേരള എഫ്സിയുമായി കരാർ ഒപ്പിട്ട അഞ്ജിത, സെപ്റ്റംബർ ആദ്യവാരം ടീമിനൊപ്പം ചേരും. മത്സരങ്ങളുടെ വിഡിയോ വിശകലനം ചെയ്ത് എതിർ ടീമിന്റെയും സ്വന്തം ടീമിന്റെയും കരുത്തും ദൗർബല്യവും തിരിച്ചറിയണം. തുടർന്ന് ഗെയിം പ്ലാനിൽ ഉൾപ്പെടെ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പരിശീലകനു റിപ്പോർട്ട് നൽകണം. ഇതാണ് വിഡിയോ അനലിസ്റ്റിന്റെ പ്രധാന ചുമതല.

ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കേരള ടീമിനായി കളിച്ചിട്ടുള്ള അഞ്ജിത കേരള ബ്ലാസ്റ്റേഴ്സ്, ബെംഗളൂരൂ ബ്രേവ്സ്, മുംബൈ നൈറ്റ്സ് എന്നീ ക്ലബ്ബുകൾക്കായും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കായും പ്രതിരോധ നിരയിൽ തിളങ്ങി. എപ്പോഴും മൈതാനത്തു തന്നെ തുടരണമെന്ന ആഗ്രഹത്തിൽ നിന്നാണ് വിഡിയോ അനലിസ്റ്റ് കോഴ്സ് തിരഞ്ഞെടുത്തതും പ്രഫഷനൽ ഫുട്ബോൾ സ്കൗട്ടിങ് അസോസിയേഷനിൽനിന്ന് കോഴ്സ് പൂർത്തിയാക്കിയതും. തുടർന്ന് മുത്തൂറ്റ് എഫ്സി ടീമിനൊപ്പം അനലിസ്റ്റായി ചേർന്നു. എംകോം അവസാനവർഷ വിദ്യാർഥിനിയാണ്.
അച്ഛൻ എം.മണി പ്രാദേശിക ഫുട്ബോൾ താരമായിരുന്നു. അമ്മ: നളിനി, സഹോദരി: അബിന.