കളമൊഴിയുന്ന ‘ഏയ്ഞ്ചലിന്’ മെസ്സിപ്പടയുടെ ആദരം; ഈ കിരീടം പ്രതിസന്ധിഘട്ടങ്ങളിൽ കാവൽ മാലാഖയായ മരിയയ്ക്ക്!
മയാമി ∙ ലോക ഫുട്ബോൾ വേദിയിൽ ദീർഘകാലത്തെ കിരീട വരൾച്ചയ്ക്കു ശേഷം 2021ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി ‘ട്രാക്കിലായ’ സൂപ്പർതാരം ലയണൽ മെസ്സിയുടെ അർജന്റീന, കോപ്പ അമേരിക്ക കിരീടം നിലനിർത്തി ഒരിക്കൽക്കൂടി ലോക നെറുകയിൽ. ആവേശകരമായ കലാശപ്പോരാട്ടത്തിൽ കൊളംബിയൻ വെല്ലുവിളി മറികടന്ന അർജന്റീന,

മയാമി ∙ ലോക ഫുട്ബോൾ വേദിയിൽ ദീർഘകാലത്തെ കിരീട വരൾച്ചയ്ക്കു ശേഷം 2021ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി ‘ട്രാക്കിലായ’ സൂപ്പർതാരം ലയണൽ മെസ്സിയുടെ അർജന്റീന, കോപ്പ അമേരിക്ക കിരീടം നിലനിർത്തി ഒരിക്കൽക്കൂടി ലോക നെറുകയിൽ. ആവേശകരമായ കലാശപ്പോരാട്ടത്തിൽ കൊളംബിയൻ വെല്ലുവിളി മറികടന്ന അർജന്റീന, എക്കാലവും ടീമിന്റെ കാവൽമാലാഖയായി നിലയുറപ്പിച്ച ‘ഏയ്ഞ്ചൽ ഡി മരിയയ്ക്കായി ഒരു കപ്പ്’ എന്ന സ്വപ്നവും നിറവേറ്റി. ലൗറ്റാരോ മാർട്ടിനസ് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് അർജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ ബലമായത്.
‘ലയണൽ മെസ്സിക്കൊരു കിരീടം’ എന്നതായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു മുൻപ് അർജന്റീന ടീമിന്റെ ആഗ്രഹമെങ്കിൽ, ഏയ്ഞ്ചൽ ഡി മരിയയ്ക്കായി ഒരു കപ്പ് എന്നതാണ് ടീമിന്റെ ഇത്തവണത്തെ ലക്ഷ്യമെന്ന് ലയണൽ മെസ്സി തന്നെ വ്യക്തമാക്കിയിരുന്നു. കോപ്പയിലും യൂറോ – കോപ്പ ജേതാക്കൾ ഏറ്റുമുട്ടിയ ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം ടീമിന്റെ വിജയശിൽപിയായ ഡി മരിയയ്ക്കു വിടവാങ്ങൽ മത്സരത്തിൽ അർജന്റീന ഇതിലപ്പുറം ഇനി എന്തു നൽകാൻ!
ടീമിന്റെ നെടുന്തൂണായ ലയണൽ മെസ്സി പരുക്കേറ്റ് കണ്ണീരോടെ കളം വിട്ടിട്ടും, ഡഗൗട്ടിൽ അതേ മെസ്സിയെ സാക്ഷിയാക്കി നീലപ്പട കിരീടം നേടിയത് അവരുടെ പോരാട്ടവീര്യത്തിന്റെ കൂടി സാക്ഷ്യമാകുന്നുണ്ട്. ലിയാൻഡ്രോ പരേദസിൽനിന്ന് ജിയോവാനി ലൊസെൽസോയിലൂടെ വന്ന പന്തിന് കരുത്തുറ്റൊരു ഷോട്ടിലൂടെ ലൗത്താരോ മാർട്ടിനസ് ഗോളിലേക്കു വഴികാട്ടുമ്പോൾ, ആഹ്ലാദാരവങ്ങൾക്കു നടുവിൽ എയ്ഞ്ചൽ ഡി മരിയയുമുണ്ടായിരുന്നു. പരുക്കിന്റെ വേദന മറന്ന് ഡഗൗട്ടിൽ സാക്ഷാൽ ലയണൽ മെസ്സിയും. ടീം വിജയവഴിയിലാണെന്ന് ഉറപ്പാക്കിയ ശേഷമാണ് 117–ാം മിനിറ്റിൽ മരിയയെ പരിശീലകൻ ലയണൽ സ്കലോനി സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്.
ഇതിനെല്ലാം പുറമേ ഈ കിരീടവിജയത്തിൽ മെസ്സിക്കൊരു സ്വകാര്യ സന്തോഷം കൂടിയുണ്ട്. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ താരമെന്ന നിലയിൽ മെസ്സിയുടെ ഇപ്പോഴത്തെ ‘ഹോം’ കൂടിയാണ് മയാമി. മയാമിയിലെ ‘ഹോം’ ഗ്രൗണ്ടിൽ നേടിയ ഈ വിജയം മെസ്സിക്കു സമ്മാനിക്കുന്ന സന്തോഷം ചെറുതാകില്ലല്ലോ. കോപ്പയിൽ 16 തവണ ജേതാക്കളാവുകയെന്ന റെക്കോർഡിന്റെ അകമ്പടിയും ഈ വിജയത്തിനും കിരീടധാരണത്തിനുമുണ്ട്. അത് തുടർച്ചയായി 28 മത്സരങ്ങളിൽ അപരാജിതരായി എത്തിയ കൊളംബിയയെ വീഴ്ത്തിയാകുമ്പോൾ മാധുര്യം വീണ്ടും ഏറുന്നു!