മനോലോ മാർക്വെസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ; വരും സീസണിൽ എഫ്സി ഗോവ പരിശീലകനായും തുടരാം
ന്യൂഡൽഹി∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വെസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വെസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ ഓൾ ഇന്ത്യ

ന്യൂഡൽഹി∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വെസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വെസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) പുതിയ പരിശീലകന്റെ കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്.
ഇക്കഴിഞ്ഞ ജൂൺ 17നാണ് സ്റ്റിമാച്ചിനെ ഇന്ത്യൻ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്. 2026 ഫുട്ബോൾ ലോകകപ്പ് യോഗ്യതയ്ക്കുള്ള മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാകാതെ പോയതിനു പിന്നാലെയാണ് പരിശീലകനെ പുറത്താക്കിയത്. അതേസമയം, ഇന്ത്യൻ ടീമിന്റെ പരിശീലക ചുമതലയ്ക്കൊപ്പം ഐഎസ്എൽ ടീമായ എഫ്‌സി ഗോവയുടെ പരിശീലകനായി മാർക്വെസ് തുടരും.
2020 മുതൽ പരിശീലക ജോലിയുമായി ഇന്ത്യയിലുള്ളയാളാണ് 55കാരനായ മാർക്വെസ്. 2021–22 സീസണിൽ ഹൈദരാബാദ് എഫ്സിക്കൊപ്പം കിരീടം ചൂടിയ ചരിത്രവുമുണ്ട്. ഇന്ത്യയിലേക്കു വരും മുൻപ് സ്പെയിനിൽ ടോപ് ലീഗ് ഡിവിഷനിൽ ലാസ് പാൽമാസിനെയും തേഡ് ഡിവിഷനിൽ ലാസ് പാൽമാസ് ബി, എസ്പാന്യോൾ ബി, ബദാലോന, പ്രാറ്റ്, യൂറോപ്പ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.