സൂപ്പർ ലീഗ് കേരളയ്ക്ക് ആവേശത്തുടക്കം, ഫോഴ്സ കൊച്ചിയെ തകർത്ത് മലപ്പുറം എഫ്സിക്ക് ആദ്യ വിജയം
കൊച്ചി∙ സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിക്കു വിജയം. ഫോഴ്സ കൊച്ചി എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണു മലപ്പുറം തകര്‍ത്തുവിട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും.

കൊച്ചി ∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ലീഗ് ഉദ്ഘാടനപ്പോരിൽ കൊച്ചിയുടെ കളത്തിൽ മലപ്പുറത്തിന്റെ ഗോൾ വാഴ്ച. കേരള ഫുട്ബോളിന്റെ പറുദീസയായ മലപ്പുറത്തിന്റെ പ്രതിനിധികളായ മലപ്പുറം എഫ്സി, ഫോഴ്സ കൊച്ചി എഫ്സിയെ വീഴ്ത്തിയതു മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക്. മലപ്പുറത്തിനായി മാൻസിയും (3–ാം മിനിറ്റ്), ഫസലുറഹ്മാനും (40) ഗോൾ നേടി. കൊച്ചിക്കു ലഭിച്ച ഒരേയൊരു സുവർണാവസരം തുനീസിയൻ താരം സിരി ഒമ്രാൻ പാഴാക്കി.
കൂടുതൽ സംഘടിതമായി കളിച്ചതും മലപ്പുറമാണ്. വിഖ്യാത ഇംഗ്ലിഷ് കോച്ച് ജോൺ ഗ്രിഗറിയുടെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ ടീമിലാകട്ടെ, പരിചയ സമ്പന്നരായ വിദേശ, ഇന്ത്യൻ താരങ്ങളുടെ കളിമിടുക്കും പ്രകടമായി. പ്രത്യേകിച്ചും, ഒരു ഗോളടിക്കുകയും ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത സ്പാനിഷ് താരം പെഡ്രോ മാൻസിയും കളിയാസൂത്രകൻ ഹൊസേബ ബെറ്റിയയും.
താരതമ്യേന യുവതാരങ്ങൾ നിറഞ്ഞ കൊച്ചി, കളിയുടെ തുടക്കത്തിൽ തന്നെ പിന്നിലായി. പിന്നീടൊരിക്കലും തിരിച്ചുവരാനുമായില്ല. പരിചയസമ്പന്നനായ ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോയ്ക്കു ടീമിനു വഴി തെളിക്കാനും കഴിഞ്ഞില്ല. പുതിയ ടീമായതിന്റെ ഒത്തിണക്കക്കുറവും കൊച്ചിയിൽ പ്രകടമായിരുന്നു.