ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റിയെ 3–2ന് തകർത്ത് ജംഷഡ്പുർ; ഹാവി ഹെർണാണ്ടസിന് ഇരട്ടഗോൾ
ജംഷഡ്പുർ∙ ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്എൽ) ആവേശപ്പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്‍സിയെ തകർത്ത് ജംഷഡ്പുർ എഫ്സി. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പുരിന്റെ വിജയം. ഇരുപകുതികളിലുമായി ഇരട്ടഗോൾ നേടിയ ഹാവി ഹെർണാണ്ടസാണ് ജംഷഡ്പുരിന്റെ വിജയശിൽപി. 44, 50 മിനിറ്റുകളിലായിരുന്നു ഹെർണാണ്ടസിന്റെ ഗോളുകൾ.

ജംഷഡ്പുരിന്റെ ഒരു ഗോൾ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഓസ്ട്രേലിയക്കാരൻ ജോർദാൻ മുറേ (36–ാം മിനിറ്റ്) നേടി. മുംബൈ സിറ്റിയുടെ ഗോളുകൾ നികോസ് കരേലിസ് (18–ാം മിനിറ്റ്), യോവൽ വാൻ നീഫ് (77–ാം മിനിറ്റ്) എന്നിവരും സ്വന്തമാക്കി.
ഇന്നത്തെ രണ്ടാം മത്സരത്തിൽ മുഹമ്മദൻസും എഫ്‍സി ഗോവയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 66–ാം മിനിറ്റിൽ അലക്സിസ് ഗോമസാണ് പെനൽറ്റിയിലൂടെ മുഹമ്മദൻസിന് ലീഡ് സമ്മാനിച്ചത്. തോൽവിയുറപ്പിച്ച എഫ്‍സി ഗോവയ്ക്ക്, ഇൻജറി ടൈമിന്റെ നാലാം മിനിറ്റിൽ അർമാൻഡോ സാദികു സമനില സമ്മാനിച്ചു.
ഇന്നത്തെ വിജയത്തോടെ, രണ്ടു കളികളിൽനിന്ന് ആറു പോയിന്റുമായി ജംഷഡ്പുർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറു പോയിന്റാണെങ്കിലും ഗോൾശരാശരിയിൽ മുന്നിലുള്ള ബെംഗളൂരു എഫ്സിയാണ് ഒന്നാമത്. രണ്ടു കളികളിൽനിന്ന് ഒരു സമനിലയും തോൽവിയും സഹിതം ഒരു പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്താണ്. സമനിലയിലൂടെ ലഭിച്ച ഓരോ പോയിന്റുമായി എഫ്‍സി ഗോവ, മുഹമ്മദൻസ് ടീമുകൾ എട്ട്, ഒൻപത് സ്ഥാനങ്ങളിലാണ്.