തിരുവനന്തപുരം ∙ സെമി ഫൈനൽ സ്ഥാനത്തേക്കുള്ള പോരാട്ടം സജീവമാക്കി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ കൊമ്പുകുത്തിച്ച്‌ ഫോഴ്‌സ കൊച്ചി (3-1). തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കൊച്ചിക്കായി ഡോറിയൽട്ടൻ ഗോമസ് രണ്ടും റോഡ്രിഗസ് ഒരു ഗോളും സ്കോർ ചെയ്തു. ഓട്ടിമർ ബിസ്‌പോയുടെ ബൂട്ടിൽ നിന്നായിരുന്നു കൊമ്പൻസിന്റെ ആശ്വാസ ഗോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപത് കളികളിൽ 13 പോയന്റുമായി കൊച്ചി മൂന്നാം സ്ഥാനത്താണ്. 12 പോയന്റുള്ള കൊമ്പൻസ് നാലാമത്. സെമി ടിക്കറ്റ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും അവസാന റൗണ്ട് മത്സരം വരെ കാത്തിരിക്കണം. സീസൺ, ഗണേശൻ എന്നിവരെ ബെഞ്ചിൽ ഇരുത്തിയാണ് കൊമ്പൻസ് കളത്തിലിറങ്ങിയത്. അർജുൻ ജയരാജ്‌, ആസിഫ് കെ, എന്നിവർക്ക് കൊച്ചിയും ആദ്യ ഇലവനിൽ അവസരം നൽകിയില്ല.

ADVERTISEMENT

മഴയിൽ കുതിർന്ന ഗ്രൗണ്ടിൽ എട്ടാം മിനിറ്റിൽ തന്നെ കൊച്ചി ലീഡ് നേടി. സ്വന്തം പകുതിയിൽ നിന്നുള്ള ലോങ് പാസ് പിടിച്ചെടുത്ത ഡോറിയൽട്ടൻ ഗോമസ് രണ്ട് പ്രതിരോധക്കാർക്കിടയിൽ നിന്ന് കൃത്യമായി ഫിനിഷ് ചെയ്തു (1-0). ലീഗിൽ ബ്രസീലുകാരൻ നേടുന്ന മൂന്നാമത്തെ ഗോൾ. 

ഗോൾ വീണതോടെ പന്ത് ഇരുഭാഗത്തേക്കും വേഗത്തിൽ കയറിയിറങ്ങാൻ തുടങ്ങി. ഇരുപത്തിരണ്ടാം മിനിറ്റിൽ അക്മൽ ഷാനിന്റെ പാസ് പിടിച്ചെടുത്ത്‌ ഓട്ടിമർ ബിസ്‌പൊ പറത്തിയ കരുത്തുറ്റ ഷോട്ട് കൊച്ചി ഗോളി ഹജ്മൽ കോർണർ വഴങ്ങി അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒരു മഞ്ഞക്കാർഡ് വഴങ്ങിയെങ്കിലും ആദ്യ പകുതിയിൽ കൊമ്പൻസ് നായകൻ പാട്രിക് മോട്ട ത്രൂ പാസുകളുമായി കളം നിറഞ്ഞു. എന്നാൽ അവയൊന്നും ഗോളാക്കി മാറ്റാൻ മുന്നേറ്റനിരയിലെ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല.

ADVERTISEMENT

മഴയെ തുടർന്ന് ഗ്രൗണ്ട് ബോളുകൾ കളിക്കാൻ പ്രയാസം നേരിട്ടതോടെ രണ്ടാം പകുതിയിൽ ഹൈബാളുകളിലൂടെ ആക്രമിക്കാനാണ് ഇരുടീമുകളും ശ്രമിച്ചത്. അറുപതാം മിനിറ്റിൽ കൊമ്പൻസ് ശിഹാദ്, ഗണേശൻ എന്നിവരെ കളത്തിലിറക്കി. അതിനിടെ കൊച്ചി ഗോൾ കീപ്പർ ഹജ്മൽ മികച്ച രണ്ട് സേവുകൾ നടത്തി. അറുപത്തിയേഴാം മിനിറ്റിൽ കൊമ്പൻസ് സമനില നേടി. മുഹമ്മദ്‌ അസ്ഹർ വലത് വിങിൽ നിന്ന് നൽകിയ ക്രോസ് ഫാസ്റ്റ് ടൈം ടച്ചിലൂടെ ഗോളാക്കി മാറ്റിയത് ഓട്ടിമർ ബിസ്‌പൊ (1-1).

കളി അവസാനിക്കാൻ രണ്ട് മിനിറ്റു ശേഷിക്കേ കൊച്ചി രണ്ടാം ഗോൾ കുറിച്ചു. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് കൊമ്പൻസ് ഗോളി സാന്റോസ് തടുത്തിട്ടത് റോഡ്രിഗസ് പോസ്റ്റിലേക്ക് അടിച്ചു കയറ്റി (2-1). ഇഞ്ചുറി സമയത്ത് കൊമ്പൻസ് താരം ബാദുഷ് രണ്ടാം മഞ്ഞ കാർഡും ചുവപ്പു കാർഡും വാങ്ങി പുറത്തു പോയതിനു പിന്നാലെ ഡോറിയൽട്ടൻ കൊമ്പൻസിന് മേൽ അവസാന പ്രഹരവും ഏൽപ്പിച്ചു (3-1).

ADVERTISEMENT

നാളെ (ഒക്ടോബർ 26) നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി കാലിക്കറ്റ് എഫ്സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്. സെമി ഫൈനൽ ഉറപ്പിച്ച കാലികറ്റ് അപരാജിത കുതിപ്പ് തുടരാൻ ശ്രമിക്കുമ്പോൾ ഇതിനോടകം പുറത്തായി കഴിഞ്ഞ തൃശൂരിന് ലീഗിലെ ആദ്യ വിജയമാണ് സ്വപ്നം.

English Summary:

Kochi Forca FC vs Thiruvananthapuram Kombans FC, Super League Kerala Match - Live Updates