മുംബൈ∙ വയസൻപടയെന്നു വിമർശിച്ചവർക്കു തൽക്കാലം വായടയ്ക്കാം! യൂത്തന്മാർക്കു മാത്രമല്ല, ട്വന്റി20യിൽ ജയിച്ചുകയറാൻ പഴയ പടക്കുതിരകൾക്കും സാധിക്കുമെന്നു കാട്ടിത്തന്നിരിക്കുകയാണു ചെന്നൈ സൂപ്പർ കിങ്സ്.താരലേലത്തിൽ ചെന്നൈ ടീമിലെടുത്തവരുടെ പ്രായം കണ്ട ആരാധകരും ട്രോളന്മാരും ‘റിട്ടയർമെന്റ് റൂം’ എന്നു വിശേഷിപ്പിച്ച ധോണിപ്പടയ്ക്കു മൂന്നാം ഐപിഎൽ കിരീടം കൈപ്പിടിയിലൊതുക്കാൻ ഇനി ആവശ്യം ഒരൊറ്റ ജയം മാത്രം.
പ്രകടനമികവുകൊണ്ടു ജൂനിയേഴ്സിനെ കവച്ചുവച്ച സീനിയർ ചെന്നൈ താരങ്ങളുടെ പ്രകടനങ്ങൾ:
എം.എസ്. ധോണി (36)
മൽസരങ്ങൾ–15, റൺസ് –455, ഉയർന്ന സ്കോർ– 79*, സ്ട്രൈക്ക് റേറ്റ്– 150.66
ഷെയ്ൻ വാട്സസൺ (36)
മൽസരങ്ങൾ– 14, റൺസ്–438, ഉയർന്ന സ്കോർ– 106, സ്ട്രൈക്ക് റേറ്റ്– 145.03
ഡ്വെയ്ൻ ബ്രാവോ (34)
മൽസരങ്ങൾ–15, റൺസ്– 141, വിക്കറ്റുകൾ–13, ഇക്കോണമി –9.83
അമ്പാട്ടി റായുഡു (32)
മൽസരങ്ങൾ–15, റൺസ്– 586, ഉയർന്ന സ്കോർ 100*, സ്ട്രൈക്ക് റേറ്റ്– 153.00
ഫാഫ് ഡുപ്ലസി (33)
മൽസരങ്ങൾ–5, റൺസ്–152, ഉയർന്ന സ്കോർ–67, സ്ട്രൈക്ക് റേറ്റ്– 128.81
ഹർഭജൻ സിങ് (37)
മൽസരങ്ങൾ–13, വിക്കറ്റുകൾ–7, മികച്ച ബോളിങ്– 2–22, ഇക്കോണമി– 8.48