Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലാം സീസണിലെ ഫൈനൽ തോൽവിക്ക് പകരം വീട്ടി ബെംഗളൂരു; ചെന്നൈയിനെ വീഴ്ത്തി (1–0)

miku-goal-vs-chennaiyin-celebration ചെന്നൈയിൻ എഫ്സിക്കെതിരെ ബെംഗളൂരുവിന്റെ ഗോൾ നേടിയ മിക്കുവിന്റെ ആഹ്ലാദം. (ചിത്രം: ഐഎസ്എൽ)

ബെംഗളൂരു∙ ഐഎസ്എൽ നാലാം സീസണിലെ കലാശപ്പോരിൽ ചെന്നൈയിൻ എഫ്സിയോട് കീഴടങ്ങേണ്ടി വന്നതിന് അഞ്ചാം സീസണിലെ ആദ്യ മുഖാമുഖത്തിൽ പകരം വീട്ടി ബെംഗളൂരു എഫ്സി. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ആദ്യപകുതിയിൽ വെനസ്വേല താരം മിക്കു നേടിയ ഗോളാണ് മൽസരത്തിന്റെ ഗതി നിർണയിച്ചത്. 41–ാം മിനിറ്റിലായിരുന്നു മിക്കുവിന്റെ ഗോൾ. ഒരു കളിയിൽനിന്നും മൂന്നു പോയിന്റുമായി ബെംഗളൂരു, കേരളാ ബ്ലാസ്റ്റേഴ്സിനു പിന്നിൽ രണ്ടാമതെത്തി.

കളിയിൽ മേധാവിത്തം പുലർത്തിയെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കുന്നതിൽ കാട്ടിയ അലംഭാവമാണ് ചെന്നൈയിനെ തിരിച്ചടിച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബെംഗളൂരുവിനേക്കാള്‍ മികച്ചുനിന്നത് ചെന്നൈയിനായിരുന്നു. അതേസമയം, മിക്കു–ഛേത്രി സഖ്യത്തിന്റെ മികവിൽ മുന്നേറ്റത്തിൽ പുലർത്തിയ കൃത്യതയാണ് ബെംഗളൂരുവിന് വിജയം സമ്മാനിച്ചത്.

∙ ഗോൾ വന്ന വഴി

മൽസരം ആദ്യപകുതിയുടെ അവസാന അ‍ഞ്ചു മിനിറ്റിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയാണ് കളിയുടെ ഗതിക്ക് എതിരായി ബെംഗളൂരു ഗോൾ നേടിയത്. മധ്യനിരയിൽ ഇരുടീമുകളും നടത്തിയ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്തു കിട്ടിയ സിസ്കോ അതുനേരെ മിക്കുവിന് നീട്ടി. ചെന്നൈ പ്രതിരോധത്തിലെ കരുത്തൻ മെയിൽസൻ ആൽവ്സിനെയും ഗോൾകീപ്പർ കരൺജിത്തിനെയും കാഴ്ചക്കാരനാക്കി മിക്കുവിന്റെ കരുത്തുറ്റ ഷോട്ട്. പന്ത് നേരെ വലയിൽ. ഓഫ്സൈഡ് മണമുള്ള നീക്കമായിരുന്നെങ്കിലും കളി നിയന്ത്രിച്ച മലയാളി റഫറി ബി.സന്തോഷ്കുമാർ ഗോൾ അനുവദിച്ചതോടെ ബെംഗളൂരുവിന് ലീഡ് (1–0).

related stories