ഗുവാഹത്തി∙ ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ മൽസരം 1–1 സമനിലയിൽ അവസാനിച്ചു. ക്യാപ്റ്റൻ ബാർത്തോലോ ഓഗ്ബെച്ചെ (20') നോർത്ത് ഈസ്റ്റിനായും ഫറൂഖ് ചൗധരി (49') ജംഷഡ്പുരിനായും ഗോളടിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് നോർത്ത് ഈസ്റ്റ് താരം മിസ്‌ലാവ് കോമോർസ്കി ചുവപ്പുകാർഡ് കണ്ടു പുറത്തായി.