നോർത്ത് ഈസ്റ്റിന് സമനില; രണ്ടാമത്

ജംഷഡ്പുർ ∙ ജംഷഡ്പുർ എഫ്സിയോട് ഗോളില്ലാ സമനില വഴങ്ങിയെങ്കിലും ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി മുന്നോട്ട്. ഹോം ഗ്രൗണ്ടിൽ പരാജയമറിയാതെ ജംഷഡ്പുർ നാലാം സ്ഥാനം നിലനിർത്തിയപ്പോൾ നോർത്ത് ഈസ്റ്റ് 18 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്കു കയറി.