നോർത്ത് സൗണ്ട്(ആന്റിഗ്വ)∙ ഇന്ത്യയിൽ വനിതാ ക്രിക്കറ്റിനു പേരും പെരുമയും നേടിക്കൊടുത്ത കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന്റെ ആവർത്തനമാണിന്ന്. അന്നു ഫൈനലിൽ ഇംഗ്ലണ്ടിനോട് ഹൃദഭേദകമായ ഒൻപതു റൺസ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീം ഇത്തവണ ട്വന്റി20 ലോകകപ്പ് സെമിയിൽ ലക്ഷ്യമിടുന്നതു മധുരമുള്ള ഒരു പകരംവീട്ടലിനു കൂടിയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇന്ത്യ– ഇംഗ്ലണ്ട് സെമി മൽസരം.
ന്യൂസീലൻഡിനെ 34 റൺസിനും ഓസ്ട്രേലിയയെ 48 റൺസിനും തകർത്ത ഇന്ത്യ അപരാജിതമായാണു ലീഗ് ഘട്ടം പിന്നിട്ടത്. നാലു മൽസരങ്ങളിൽ നിന്നു 167 റൺസെടുത്ത ഹർമൻ പ്രീതാണു ടൂർണമെന്റിലെ ടോപ്സ്കോറർ. 144 റൺസ് നേടിയ സ്മൃതി മന്ഥന പട്ടികയിൽ നാലാം സ്ഥാനത്തും.